തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവരക്കേടും വിഡ്ഢിത്തങ്ങളും മാത്രം പറയാന്‍ ഇന്ത്യക്കൊരു പ്രധാനമന്ത്രി ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലിരിക്കുന്നവര്‍ക്ക് രാജ്യത്തെക്കുറിച്ച് സാമാന്യ ബോധം വേണം. വിവരക്കേടുകള്‍ വിളിച്ച് പറഞ്ഞ് രാജ്യത്തിലെ 120 കോടി ജനങ്ങളെ നരേന്ദ്ര മോദി നിരന്തരം അപമാനിക്കുകയാണ്.
തിരഞ്ഞെടുത്ത ജനങ്ങള്‍ക്ക് മുന്നില്‍ മോദി വിഡ്ഢിത്തങ്ങള്‍ വിളിച്ച് പറയുകയാണ്. ജനങ്ങള്‍ വിഡ്ഢികളാണെന്നും, എന്ത് മണ്ടത്തരം വിളിച്ച് പറഞ്ഞാലും അവര്‍ കയ്യടിക്കുമെന്നുമാണ് അദ്ദേഹം കരുതുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് ഒരു അബദ്ധം പറ്റിയത് കൊണ്ടാണ് മോദി അധികാരത്തിലേറിയത്. നോട്ട് നിരോധനവും ജി എസ് ടിയും ഉള്‍പ്പെടെ തൊടുന്നതെല്ലാം അബദ്ധമാക്കിയ മോദിയെ ഓര്‍ത്ത് ജനങ്ങള്‍ തലയില്‍ കൈ വയ്ക്കുകയാണ്. മോദിയെ പ്രധാനമന്ത്രി കസേരയില്‍ നിന്നിറക്കി വിട്ട് ആശ്വസിക്കാന്‍ കൊതിക്കുകയാണ് ഇന്ത്യയിലെ ജനങ്ങള്‍ എന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Post Your Comments