ഭോപ്പാല്‍: പ്രിയങ്ക ഗാന്ധിയുടെ ‘എടുത്തു ചാട്ട’മാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. എടുത്തു ചാട്ടമെന്നു കേട്ട് സംശയിക്കേണ്ട തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ അണികള്‍ക്കിടയിലേക്ക് ബാരിക്കേട് എടുത്ത് ചാടിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ വീഡിയോ ആണ് വൈറലാകുന്നത്. റത്ലാമിലെ നെഹ്റുസ്റ്റേഡിയത്തിലായിരുന്നു സംഭവം.
അണികളെ ആവേശം കൊള്ളിച്ച പ്രസംഗത്തിന് ശേഷം വേദിയില്‍ നിന്നിറങ്ങി വരുന്ന പ്രിയങ്കയെ പ്രവര്‍ത്തകര്‍ ആര്‍പ്പുവിളിയോടെ എതിരേല്‍ക്കുകയായിരുന്നു. പ്രിയങ്കാ ദീദി എന്ന ജനങ്ങളുടെ വിളി ആ സ്റ്റേഡിയം നിറയെ മുഴങ്ങി. ഇത് പ്രിയങ്കയെയും ആവേശം കൊള്ളിച്ചു. പിന്നീട് സുരക്ഷാ ജീവനക്കാരെയും ബാരിക്കേഡിനെയും മറികടന്നാണ്
പ്രിയങ്ക അവര്‍ക്കരികിലെത്തിയത്.
കൂടി നിന്നവരിലേറെയും വനിതകളായിരുന്നു. പ്രിയങ്ക ഗാന്ധി ബാരിക്കേട് ചാടിക്കടന്ന് ജനക്കൂട്ടത്തിനരികിലെത്തിയപ്പോഴേക്കും തൊട്ടുപിന്നാലെ സുരക്ഷാ ജീവനക്കാരും എത്തി. തനിക്ക് നേരെ കൈനീട്ടിയവരോട് കയ്യില്‍തൊട്ടും കുശലം പറഞ്ഞും സെല്‍ഫിക്ക് പോസ് ചെയ്തും കുറച്ചു സമയം പ്രിയങ്ക അവിടെ ചെലവഴിച്ചു. ആശങ്കയുടെ മുള്‍മുനയിലായിരുന്നു ആ നേരമത്രയും സുരക്ഷ ജീവനക്കാര്‍.
Post Your Comments