കാസർകോട് : പെരിയ ഇരട്ടക്കൊലപാതകത്തിൽ രണ്ട് സിപിഎം നേതാക്കൾ അറസ്റ്റിലായി. അറസ്റ്റിലായത് ഉദുമ ഏരിയ സെക്രട്ടറി മണികണ്‌ഠൻ, കല്യാട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്‌ണൻ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ഒളിവിൽ പോകാനും തെളിവ് നശിപ്പിക്കാനും കൂട്ടുനിന്നുവെന്നാണ് ഇവർക്കെതിരെയുള്ള കുറ്റം.
പ്രതികളെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയിരിക്കുകയാണെന്നാണ് ലഭിച്ച വിവരം. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥർ ഇതുവരെ പ്രതികളുടെ അറസ്റ്റിനെക്കുറിച്ച് സംസാരിക്കാൻ തയ്യാറായിട്ടില്ല. ഹോസ്ദുർഗ് കോടതിയിലെ ഒരു അഭിഭാഷകൻ നൽകിയ രഹസ്യവിവരത്തെത്തുടർന്നാണ് പ്രതികൾ അറസ്റ്റിലായ വിവരം മാധ്യമങ്ങൾ അരിഞ്ഞത്.
ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര റോഡിൽ വച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ലോക്കല്‍ പൊലീസ് അന്വേഷിച്ചു തുടങ്ങിയ കേസ് നിലവില്‍ ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്.സിപിഎം പെരിയ ലോക്കല്‍ കമ്മറ്റിയംഗം പീതാംബരൻ വ്യക്തിവൈരഗ്യത്തിന്റെ പേരിലാണ് യുവാക്കളെ കൊലപ്പെടുത്തിയത്.
Post Your Comments