Latest NewsOman

സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ വി​സാ വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി ഈ രാജ്യം

മ​സ്ക​റ്റ്: സ്വ​ദേ​ശി​ വത്കരണത്തിന്റെ ഭാഗമായി ഒമാനിലെ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ നിരവധി ത​സ്തി​ക​ക​ളി​ല്‍ സമ്പൂർണ വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി.മാ​നേ​ജീ​രി​യ​ല്‍, അ​ഡ്മി​നി​സ്ട്രേ​റ്റി​വ്, ക്ല​റി​ക്ക​ല്‍ ത​സ്തി​ക​ക​ളി​ല്‍ പു​തി​യ വി​സ അ​നു​വ​ദി​ക്കു​ന്ന​തി​നാ​ണ് മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.

മാ​ന​വ വി​ഭ​വ​ശേ​ഷി വ​കു​പ്പ് മ​ന്ത്രി ശൈ​ഖ് അ​ബ്ദു​ള്ള ബി​ന്‍ നാ​സ​ര്‍ ബി​ന്‍ അ​ബ്ദു​ള്ള അ​ല്‍ ബ​ക്റി​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച്‌ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. നി​ല​വി​ലെ വി​സാ കാ​ലാ​വ​ധി ക​ഴി​യു​ന്ന​തു വ​രെ ജോ​ലി​യി​ല്‍ തു​ട​രാ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ അ​സി.​ജ​ന​റ​ല്‍ മാ​നേ​ജ​ര്‍, അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ മാ​നേ​ജ​ര്‍, ഹ്യൂ​മ​ന്‍ റി​സോ​ഴ്സ​സ് മാ​നേ​ജ​ര്‍, എം​പ്ലോ​യി അ​ഫെ​യേ​ഴ്സ് മാ​നേ​ജ​ര്‍, ട്രെ​യ്നിം​ഗ് മാ​നേ​ജ​ര്‍, പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് മാ​നേ​ജ​ര്‍, ഫോ​ളോ അ​പ് മാ​നേ​ജ​ര്‍, അ​സി.​മാ​നേ​ജ​ര്‍ ത​സ്തി​ക​ക​ള്‍​ക്ക് പു​റ​മെ അ​ഡ്മി​നി​സ്ട്രേ​റ്റി​വ്, ക്ല​റി​ക്ക​ല്‍ ത​സ്തി​ക​ക​ളി​ലും പു​തു​താ​യി വി​ദേ​ശി​ക​ളെ ജോ​ലി​ക്കെ​ടു​ക്കു​ന്ന​തി​ന് നി​രോ​ധ​ന​മേ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button