
ഗാസ: ജൂണിന് മുമ്പ് ആറുകോടി ഡോളര്‍ സമാഹരിക്കാനായില്ലെങ്കില്‍ ഗാസയിലെ പത്ത് ലക്ഷത്തിലധികം അഭയാര്‍ഥികള്‍ക്ക് ഭക്ഷണം നല്‍കുന്നത് തുടരാനാകില്ലെന്ന് യുഎന്‍ആര്‍ഡബ്ല്യുഎ മുന്നറിയിപ്പ് നല്‍കി.
ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിമൂലം ഭക്ഷ്യസഹായം നല്‍കുന്നത് തുടരാന്‍ ആകാത്ത സാഹചര്യത്തിലാണ് യുഎന്‍ ഏജന്‍സി. പലസ്തീന്‍ അഭയാര്‍ഥികള്‍ക്കായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. അഭയാര്‍ഥികള്‍ ഏജന്‍സി നല്‍കുന്ന ഭക്ഷണംമാത്രമാണ് ആശ്രയിക്കുന്നത്.
ഫണ്ട് ലഭിക്കാത്തപക്ഷം അവരുടെ അടിസ്ഥാന ആഹാര ആവശ്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയാത്തവിധം ഏജന്‍സി വെല്ലുവിളി നേരിടും. 2000 ല്‍ എണ്‍പതിനായിരം അഭയാര്‍ഥികള്‍ക്കാണ് അടിയന്തര ഭക്ഷണം സഹായം ചെയ്തിരുന്നത്.
എന്നാല്‍, ഇന്ന് അത് പത്ത് ലക്ഷത്തില്‍ എത്തിനില്‍ക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഏജന്‍സിക്ക് യുഎസ് നല്‍കിയിരുന്ന ഫണ്ട് നിര്‍ത്തലാക്കിയിരുന്നു. അതിനുശേഷം നിരവധി രാജ്യങ്ങള്‍ ധനസഹായവുമായി എത്തിയിരുന്നു. എന്നാല്‍, നിലവില്‍ ഏജന്‍സി ഗുരുതരമായ ഫണ്ടിങ് പ്രതിസന്ധിയാണ് നേരിടുന്നതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
Post Your Comments