ജപ്തി ഭീഷിണിയെ തുടർന്നുള്ള ആത്മഹത്യയിൽ പ്രതിഷേധം ആളിക്കത്തുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. മാരായമുട്ടത്തെ കാനറാ ബാങ്കിന് മുന്നിൽ കോൺഗ്രസ്സ്, ബി ജെ പി, ഡി വൈ എഫ് ഐ പ്രവർത്തകർ പ്രതിഷേധം നടത്തുന്നുണ്ട് . ബാങ്ക് മാനേജരെ അറസ്റ്റ് ചെയ്യണമെന്നു ആവശ്യപ്പെട്ടാണ് സമരം.
മാനേജർക്കെതിരെ കേസ് എടുത്തതിനു ശേഷം മാത്രമേ അറസ്റ് ചെയ്യാൻ സാധിക്കു എന്നാണ് പോലീസ് നൽകുന്ന വിശദീകരണം. എന്നാൽ പോലീസ് നടപടിയെ എൽ ഡി എഫ് സ്ഥാനാർഥി സി ദിവാകരൻ ചോദ്യം ചെയ്തു. അഞ്ചു ലക്ഷം രൂപയാണ് കുടുംബം കാനറാ ബാങ്കിൽ നിന്നും വായ്പ്പയെടുത്തത്. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്ക് നിയമ നടപടികൾ സ്വീകരിക്കുകയായിരുന്നു.
Post Your Comments