കൊച്ചി: കേരളാ പോലീസ് ലാത്തിച്ചാർജുകളിൽ ഇനി ജനങ്ങളുടെ തലയടിച്ച് പൊട്ടിക്കില്ല, ലാത്തിച്ചാര്‍ജിന്റെ രീതി പരിഷ്കരിക്കാനൊരുങ്ങി പൊലീസ് സേന. പ്രതിഷേധങ്ങളുടെ പത്തി അടിച്ചൊതുക്കാനുള്ള രീതിയിലും കാലാനുസൃതമായ മാറ്റം വരുത്തുകയാണ് കേരള പൊലീസ്. പ്രതിഷേധക്കാരുടെ തലപൊട്ടാതെ ലാത്തിച്ചാര്‍ജ് നടത്താനുള്ള പരിശീലനമാണ് കേരള പൊലീസിന് നല്‍കുന്നത്. പ്രതിഷേധക്കാരുടെ രീതിക്കനുസരിച്ച് പ്രതിരോധിക്കുകയെന്ന തന്ത്രത്തോടെയാണ് പൊലീസ് പുതിയ ലാത്തിചാർജ് രീതി.
എത്ര വലിയ സമരങ്ങളിൽ അക്രമം ഉണ്ടാക്കുന്നവരുടെ കാലിലും കൈയ്യിലും മാത്രമെ പൊലീസ് ഇനി തല്ലുകയുള്ളു. വലിയ ആക്കൂട്ടത്തെ നേരിടാനും പൊലീസിനെ ആക്രമിക്കുന്നവരെ നേരിടാനും പുതിയ വഴികളാണ് ഇനി സ്വീകരിക്കുക. ഡിജിപി ലോക് നാഥ് ബെഹ്റയുടെ നിർദ്ദേശ പ്രകാരം അഡ്മിനിസ്ട്രേഷൻ ഡിഐജി കെ സേതുരാമന്റെ നേതൃത്വത്തിലാണ് പൊലീസ്കാർക്ക് പുതിയ പരിശീലനം നൽകുന്നത്.
കൂടാതെ ഇനി മുതൽ വിഐപി സുരക്ഷ ഒരുക്കുന്ന രീതികൾക്കും മാറ്റമുണ്ട്. പൊലീസ് സേനയിയില്‍ അൻപതിനായിരം പോലീസുകാർക്കും പുതിയ രീതി പഠിപ്പിക്കാനാണ് തീരുമാനം. ഇതിനായി പ്രത്യേക പരിശീലന വിഭാഗത്തെയും നിയോഗിച്ചു. നൂറ് ദിവസം കൊണ്ട് പരിശീലനം പൂർത്തിയാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
Post Your Comments