തിരുവനന്തപുരം: വീടിന്റെ ജപ്തി നടപടികള്‍ക്കിടെ അമ്മയും മകളും ആത്മഹത്യയ്ക്ക് ശ്രമിച്ചു സംഭവത്തില്‍ മകള്‍ക്ക് ദാരുണാന്ത്യം . ഇതോടെ ബാങ്ക് നടപടി വിവാദത്തിലായി. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. വീട് ജപ്തി ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിയ്ക്കുന്നതിനിടെയായിരുന്നു അമ്മയും മകളും തീകൊളുത്തി മരിച്ചത്. തീ കൊളുത്തിയ മകള്‍ മരിച്ചു.പത്തൊന്‍പതുകാരിയായ ഡിഗ്രി വിദ്യാര്‍ത്ഥിനി വൈഷ്ണവി ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അമ്മ ലേഖയെ തിരുവവനന്തപുരം മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ മാരായമുട്ടത്ത് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ബാങ്ക് വായ്പ മുടങ്ങിയതിന് ഇവരുടെ വീട് നാളെ ബാങ്ക് ജപ്തി ചെയ്യാനിരിക്കുകായാണെന്നാണ് വിവരം. ഇക്കാര്യം അറിയിച്ച ബാങ്കില്‍ നിന്ന് ഫോണ്‍ വന്നതിന് പിന്നാലെ അമ്മയും മകളും സ്വയം തീ കൊളുത്തുകയായിരുന്നു. വീട് നിര്‍മ്മാണത്തിനായി കാനറ ബാങ്കില്‍ നിന്ന് 7.80 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന ഇവര്‍ക്ക് വായ്പയടക്കാന്‍ കഴിയാത്തതില്‍ മനംനൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് അയല്‍ക്കാര്‍ പറയന്നത്. ജപ്തി നടപടികളുമായി ബാങ്കുകാര്‍ നിരന്തരം വിളിച്ചിരുന്നതായും അയല്‍ക്കാര്‍ പറയുന്നു
പൊള്ളലേറ്റ ഇരുവരെയും നെയ്യാറ്റിന്‍കര ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈഷ്ണവിയുടെ ജീവന്‍ രക്ഷിക്കാനായില്ല. വൈഷ്ണവിയുടെ മൃതദേഹം നെയ്യാറ്റിന്‍കര മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വൈഷ്ണവിയുടെ പിതാവ് മരപ്പണിക്കാരനാണ്. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
Post Your Comments