![](/wp-content/uploads/2019/05/matruyanam-3.jpg)
മഹത്തരം ഈ മാതൃയാനം പദ്ധതിയെന്ന് ജനങ്ങൾ, സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവിക്കുന്ന അമ്മയെയും കുഞ്ഞിനെയും സൗജന്യമായി വീട്ടിലെത്തിക്കുന്ന ‘മാതൃയാനം’ പദ്ധതിക്ക് തിരുവനന്തപുരം ജില്ലയില്‍ തുടക്കമായി.
കേരളത്തിൽ തിരുവനന്തപുരം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ച പദ്ധതിയുടെ ഫ്‌ലാഗ് ഓഫ് ആശുപത്രി സൂപ്രണ്ട് ഡോ ദിവ്യ സദാശിവന്‍, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ പി വി അരുണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
തിരുവനന്തപുരം പുല്ലുവിള സ്വദേശിനി രാജിയെയും കുഞ്ഞിനെയും പ്രസവശേഷം ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിച്ചതാണ് പദ്ധതിയുടെ ഭാഗമായ ആദ്യ സൗജന്യയാത്ര.
Post Your Comments