മുംബൈ: കുടിവെള്ളം മോഷ്ടിച്ചുവെന്ന പരാതിയുമായി വീട്ടുടമ പോലീസിനെ സമീപിച്ചു. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. വീട്ടില്‍ ടാങ്കില്‍ സൂക്ഷിച്ചിരുന്ന കുടിവെള്ളം മോഷണം പോയെന്നാണ് പരാതി. നാസിക്കിലെ മന്‍മാഡ് പട്ടണത്തില്‍ ശ്രാവസ്തി നഗറില്‍ താമസിക്കുന്ന വിലാസ് അഹിരിയാണ് പരാതിക്കാരന്.
ജലക്ഷാമം മുന്‍കൂട്ടി കണ്ട് വീട്ടിലെ ടെറസില്‍ രണ്ടു ടാങ്കുകളിലായി 500 ലിറ്റര്‍ വെള്ളം സൂക്ഷിച്ചുവെച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പരിശോധിച്ചപ്പോള്‍ ടാങ്കില്‍ കുറച്ചു വെള്ളമേ ഉണ്ടായിരുന്നുള്ളുവെന്നും, 300 ലിറ്ററോളം ആരോ മോഷ്ടിച്ചുവെന്നും അഹേരി പരാതിയില്‍ പറയുന്നു.അഹിരേയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി ഇന്‍സ്പെക്ടര്‍ സുരേഷ് കുമാര്‍ ധൂസര്‍ പറഞ്ഞു.
കഴിഞ്ഞവര്‍ഷം മഴ കുറഞ്ഞതും വാഗ്ദര്‍ഡി അണക്കെട്ടില്‍ ജലനിരപ്പ് കുറഞ്ഞതിനാല്‍ മന്‍മാഡ് പട്ടണത്തില്‍ ജലവിതരണം താളം തെറ്റിയിരിക്കുകയാണ്. വേനല്‍ കടുത്തതോടെ മഹാരാഷ്ട്രയിലെ മിക്ക ഗ്രാമങ്ങളും രൂക്ഷമായ വരള്‍ച്ചയുടെ വക്കിലാണ്.
Post Your Comments