ജനീവ : യൂറോപ്പ് പര്യടനത്തിന്റെ ഭാഗമായി ജനീവയിലെ മാലിന്യസംസ്കരണ പ്ലാന്റിൽ സന്ദർശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ജനീവ സർക്കാരിന്റെ പ്രോട്ടോകോൾ ഓഫീസർ മുഖ്യമന്ത്രിയെയും സംഘത്തെയും സ്വീകരിച്ചു. മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റിന്റെ പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥർ വിശദീകരിച്ചു.
https://www.facebook.com/CMOKerala/posts/2328860987156947?__xts__[0]=68.ARAaTd33jnK-Oje4l6l3dW7rbm3V3Pw0JdcXmxKZbxxEBon-S2dVB3C6BnjY4krZH-YU1m5V5lkUNmLwUvx7FhONnoG60oHc9T_FH7Pr4k70wB6q4shoBiPnq8Z_4_je3D7edPR-5Vo_WFkhZKAICK3YOYxPz1QWTqUppO5JmeLDHw_a6n_k97PXNaGyrosTNHN93U8BbyK4QW4DQF1kfriFVH4V-4Ot3sElyUGld0BZ10DUa6osLjs99–6_Emvk-369nnPFzMFhn7IilNNcsymOHBZaHdIIX1_62JKsJ-vKwsX4S-WfchXzOf1-wbDAfGdjqGu7AY9NgSwsajTpRAvQ1Re&__tn__=-R
സ്വിറ്റ്സർലൻഡ് ബേണിലുള്ള ഇന്ത്യൻ എംബസിയിലെ അംബാസഡറും മലയാളിയുമായ സിബി അനുഗമിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ്, കേരള പുനർനിർമ്മാണ പദ്ധതി സി.ഇ.ഒ. ഡോ. വി. വേണു, വ്യവസായ സെക്രട്ടറി ഇളങ്കോവൻ, എസ് ഡി എം എ മെമ്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ് എന്നിവർ മുഖ്യമന്ത്രിയോടൊപ്പം പങ്കെടുത്തു.
https://www.facebook.com/PinarayiVijayan/videos/932128617139741/?__xts__[0]=68.ARAFPczJUVNs7HmUi8ygjS6Ke44Bzhq9t8ljzqLPP799kk7g20Y0-V–Y5ZRwSUDLxN9AiY3gI5YJTnS_S6A4kmE8lNh0Onv6GBM8ohBBw_YtbtWuziL-tkas_VXezw_SJ8kRh8cun8xcbF_qlk9J351pVxhxAhyne3W5Ym6bXaDbpV-Q4DAMvhgqoDHJvNK535TwvnsfZ38roVWVlO_rqTAromrp6vO2kHJLVTJeT52HeuZ4u3s2ZSnz2SJi9pOtaQNi7MXUWa31nncshSczdB-4Q6t9LXft0hJZoC34ff_u1sHPQYGCfWydhBGaJmsBrMX2E_jqfYGQf0g3CM0mjI7IotU5pgIcbkwRw&__tn__=-R
നവകേരള നിര്‍മാണത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രളയം സാരമായി ബാധിച്ച കേരളത്തിന്റെ പരിസ്ഥിതി സൗഹാര്‍ദ പുനര്‍നിര്‍മാണമാണ് ലക്ഷ്യമെന്നും കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സഭ ജനീവയില്‍ സംഘടിപ്പിച്ച ലോക പുനര്‍നിര്‍മാണ സമ്മേളനത്തില്‍ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. കേരളം നിശ്ചയദാര്‍ഢ്യത്തോടെയാണ് പ്രളയത്തെ നേരിട്ടത്. മത്സ്യബന്ധനത്തൊഴിലാളികള്‍ സമയബന്ധിതമായി നടത്തിയ ഇടപെടല്‍ നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ സഹായകമായെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
Post Your Comments