രാവിലെ എണീക്കുമ്പോള്‍ ഒരു കപ്പ് ബെഡ് കോഫി കിട്ടിയില്ലെങ്കില്‍ അന്നത്തെ ദിവസം പോയി എന്ന് പറയുന്നവരുണ്ട്. കാപ്പി കുടിക്കുന്നത് ഉന്മേഷമാണ്. കാപ്പി കുടിച്ചില്ലേല് ഒരു ഉഷാറും ഉണ്ടാകില്ല. ചിലര്‍ക്ക് ഒന്നും രണ്ടും കപ്പുകൊണ്ടൊന്നും മതിയാണമെന്നില്ല. ഈ അഡിക്ഷന് നിങ്ങളുടെ ആരോഗ്യത്തിന് ഗുരുതരമായ തകരാറുകള്‍ ഉണ്ടാക്കിയേക്കാം. ആരോഗ്യത്തോടെ ജീവിക്കണമെങ്കില്‍ അഞ്ച് കപ്പില്‍ കൂടുതല്‍ അരുതെന്നാണു പുതിയ പഠനം. അതുകഴിഞ്ഞ് കുടിക്കുന്ന ഓരോ കപ്പും ഹൃദ്രോഗസാധ്യത 22% വര്‍ധിപ്പിക്കുമത്രേ.
കാപ്പിച്ചെടിയുടെ കായ് വറുത്തു പൊടിച്ചു തിളപ്പിച്ചുണ്ടാക്കുന്ന ഉന്മേഷദായകമായ പാനീയമാണ് കാപ്പി. ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്ന പാനീയങ്ങളിലൊന്നാണിത്. ഒമ്പതാം നൂറ്റാണ്ടില്‍ എത്യോപ്യയില്‍ കണ്ടുപിടിക്കപ്പെട്ടുവെന്നു കരുതുന്ന ഈ പാനീയം അവിടെ നിന്നും ഈജിപ്റ്റ്, യെമന്‍ എന്നീ രാജ്യങ്ങളിലേക്കും വ്യാപിച്ചു. കാപ്പികഴിക്കുന്നത് പലതരത്തിലുള്ള ഗുണങ്ങള്‍ ഉണ്ട്. ചര്‍മം മൃദുലമാകാന്‍ കാപ്പിപ്പൊടി ഉപയോഗിക്കാം, ചെറിയ തരിയായുള്ള കാപ്പിപ്പൊടി ബോഡി സ്പ്രേ ആയിട്ട് ഉപയോഗിക്കാം,ഫെയ്സ് പാക്കില്‍ കാപ്പിപ്പൊടി ഉപയോഗിച്ചാല്‍ ചര്‍മത്തിന് തിളക്കം വര്‍ദ്ധിക്കും ഇവയെല്ലാം കാപ്പിയുടെ ഗുണങ്ങളാണെങ്കിലും ശരീരത്തിന് ദോഷകരമായ പലകാര്യങ്ങളും കാപ്പി ചെയ്യുന്നുണ്ട്.
അളവിലേറെ കാപ്പി കുടിച്ചാല്‍ മനം മറിയുകയും ആലസ്യം അനുഭവപ്പെടുകയും ചെയ്യുന്നതു ശ്രദ്ധിച്ചിട്ടില്ലേ? കാപ്പിയിലെ അടിസ്ഥാന ഘടകമായ കഫീന്‍ ചുരുങ്ങിയ അളവില്‍ ലഭിച്ചാലേ ഉന്മേഷം ലഭിക്കൂ. കൂടുതല്‍ ചെന്നാല്‍ അതു രക്തസമ്മര്‍ദം വര്‍ധിപ്പിക്കുകയും ഹൃദയധമനികളെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ലോകത്തു ദിവസവും 300 കോടി കപ്പ് കാപ്പി കുടിച്ചു തീര്‍ക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. ലോകാരോഗ്യ സംഘടനയുടെ പഠനമനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ പേര് മരിക്കുന്നതു ഹൃദ്രോഗം മൂലമാണു താനും.
ജോലിക്കിടയിലും പഠനത്തിലും ഉറക്കത്തെ അകറ്റി നിര്‍ത്താന്‍ നാം കാപ്പി കുടിക്കാറുണ്ട്. എന്നാല്‍ ഈ കാപ്പി കുടി പിന്നീട് ഉറക്കം തന്നെ ഇല്ലാതാക്കും. ഈ ഉറക്ക കുറവ് ശരീരത്തിന്റെ തന്നെ താളം തെറ്റിക്കും. ഹൃദയാഘാതം, പക്ഷാഘാതം, ഇവയെല്ലാം വരുന്നതിന്റെ മുഖ്യ കാരണം കാപ്പിയാണ്. മധുരിച്ചിട്ട് തുപ്പാനും കയ്ച്ചിട്ട് ഇറക്കാനും പറ്റാതെ മറിയിരിക്കുകയാണ് കാപ്പി. ഇതിനാല്‍ ആരോഗ്യപരമായ ജീവിതത്തിന് കാപ്പികുടി കുറയ്ക്കുന്നതാണ് നല്ലത്. സൗത്ത് ഓസ്ട്രേലിയ സര്‍വകലാശാലാ ഗവേഷകരുടേതാണു കണ്ടെത്തല്‍. ഇതാദ്യമായാണു ഹൃദ്രോഗവുമായി ബന്ധപ്പെടുത്തി പരമാവധി കാപ്പി ഉപഭോഗത്തെപ്പറ്റി ആധികാരികമായ പഠനം വരുന്നത്.
Post Your Comments