രാജ്യത്ത് ബി ജെ പി മികച്ച വിജയം നേടുമെന്നും ഡി എം കെയുമായി തങ്ങൾ ചർച്ച നടത്തി വരികയാണെന്നും ബി ജെ പി തമിഴ്നാട് സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദർരാജൻ. ബി ജെ പി ഇതര, കോൺഗ്രസ്സ് ഇതര മൂന്നാം മുന്നണി അധികാരത്തിലെത്താനുള്ള സാധ്യത അവശേഷിക്കുന്നില്ലെന്നു ഡി എം കെ നേതാവ് എം കെ സ്റ്റാലിൻ പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് ബി ജെ പി അധ്യക്ഷയുടെ പ്രസ്താവന.
എന്ത് തീരുമാനം എടുക്കണമെന്ന് മെയ് 23ന് ശേഷം മാത്രമേ ആലോചിക്കുവെന്നും സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു. മൂന്നാം മുന്നണി സാധ്യതകൾ ആരാഞ്ഞ് സ്റ്റാലിനെ കാണാൻ എത്തിയ ടി ആർ എസ് നേതാവ് ചന്ദ്രശേഖര റാവു കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്നലെ നിരാശനായി മടങ്ങിയിരുന്നു. നിലവിൽ കോൺഗ്രസ്സുമായി സഖ്യം രൂപീകരിച്ച് എഐഡിഎംകെ- ബിജെപി കൂട്ടുകെട്ടിനെതിരായാണ് ഡി എം കെ മത്സരിക്കുന്നത്.
Post Your Comments