KeralaLatest News

അമ്മയുടേയും മകളുടേയും ആത്മഹത്യ : റവന്യൂമന്ത്രി ബാങ്കിനോട് വിശദീകരണം തേടി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയുടേയും മകളുടേയും ആത്മഹത്യ, റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ ബാങ്കിനോട് വിശദീകരണം തേടി.
വീട് ജപ്തി ചെയ്യുന്നതിനുള്ള നടപടികള്‍ക്കിടെ അമ്മയും മകളും സ്വയം തീകൊളുത്തി മരിച്ച സംഭവത്തിലാണ് റവന്യൂ മന്ത്രി കനറാ ബാങ്ക് മാനേജരോട് വിശദീകരണം തേടിയത്. തുടര്‍ന്ന് സംഭവത്തില്‍ ഫോണ്‍ വിളിച്ച് അതൃപ്തി അറിയിച്ചു. മൊറട്ടോറിയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എങ്ങനെയാണ് ഇത്തരത്തില്‍ ജപ്തി നടപടിയുമായി മുന്നോട്ടു പോകുന്നതെന്ന് ചോദിച്ച മന്ത്രി ബാങ്കിനോട് വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

കനറാ ബാങ്കിനെതിരെ കലക്ടര്‍ കെ വാസുകിയും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കുടുംബത്തിന്റെ ആക്ഷേപം ശരി വയ്ക്കുന്നതാണ് കലക്ടറുടെ റിപ്പോര്‍ട്ടും. കനറാ ബാങ്കിന്റെ ജപ്തി നടപടികളാണ് മാരായമുട്ടത്ത് 19കാരിയായ വൈഷ്ണവിയുടെയും പിന്നാലെ അമ്മയുടേയും മരണത്തിലേക്ക് നയിച്ചതെന്ന് കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button