തിരുവനന്തപുരം•മന്ത്രി എം എം മണി പ്രതിയായ അഞ്ചേരി ബേബി വധക്കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റിയ നടപടി ഹൈക്കോടതി റദ്ദ് ചെയ്തു. കൊല്ലപ്പെട്ട ബേബിയുടെ സഹോദരൻ എ പി ജോർജ് നൽകിയ ഹർജിയിലാണ് കോടതി നടപടി സ്വീകരിച്ചത്.
യൂത്ത് കോൺഗ്രസ് ഉടുമ്പഞ്ചോല ബ്ലോക്ക് സെക്രട്ടറിയും ഐഎൻടിയുസി മണ്ഡലം പ്രസിഡന്‍റുമായിരുന്നു ബേബി. 1982 നവംബർ 13നാണ് ഇയാൾ കൊലചെയ്യപ്പെടുന്നത്. സി പി ഐ എം ജില്ലാ സെക്രട്ടറി ആയിരിക്കെ തൊടുപുഴയിലെ മണക്കാട് വെച്ച് 2012 മെയ് 25 നു മന്ത്രി നടത്തിയ വിവാദ പ്രസംഗമാണ് കേസ് പുനരന്വേഷണത്തിനു വഴി തുറന്നത്. എം എം മണിയെ രക്ഷിക്കാനാണു സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റിയതെന്ന ആരോപണം ശക്തമായിരുന്നു.
Post Your Comments