
ഇസ്ലാമാബാദ് : ഭീകരാക്രമണത്തിൽ അഞ്ച് പേര് കൊല്ലപ്പെട്ടുവെന്ന് പാക് സൈന്യം.
പാക്കിസ്ഥാനിലെ ഗ്വാഡര്‍ തുറമുഖ നഗരത്തിലെ പേള്‍ കോണ്ടിനെന്റല് പഞ്ചനക്ഷത്ര ഹോട്ടലിലാണ് ആക്രമണം ഉണ്ടായത്. ഒരു സൈനികനും നാല് ഹോട്ടല്‍ ജീവനക്കാരുമാണ് കൊല്ലപ്പെട്ടത്.
ആക്രമണത്തിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു.ശനിയാഴ്ചയായിരുന്നു സംഭവം. ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ബലൂചിസ്ഥാന്‍ വിമോചന സേന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.ഹോട്ടലിലേക്കു കടക്കാന്‍ ശ്രമിച്ച ഭീകരരെ പോലീസും തീവ്രവാദവിരുദ്ധ സേനയും സൈന്യവും ചേര്‍ന്ന് വധിച്ചത്.
Post Your Comments