ന്യൂഡല്‍ഹി: റംസാന്‍ പ്രമാണിച്ച് വോട്ടെടുപ്പിന്റെ സമയം മാറ്റണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന 19ന് വോട്ടിംഗ് ആരംഭിക്കുന്ന സമയം 7ന് പകരം 5.30 ആക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. വോട്ടെടുപ്പിന്റെ വിജ്ഞാപനം ചെയ്ത സമയം രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ്.
അത് മാറ്റാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹര്‍ജി തള്ളിയത്. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടിംഗ് സമയം. അഞ്ചരയായി സമയം മാറ്റിയാല്‍ വോട്ടിംഗ് ഉപകരണങ്ങളും മറ്റും സജ്ജമാക്കുന്നത് വെല്ലുവിളിയാകുമെന്നും ഹര്‍ജിക്കാരനായ അഡ്വ. മുഹമ്മദ് നിസാമുദീനോട് സുപ്രീം കോടതി പറഞ്ഞു. മെയ് 19നാണ് അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്നത്. എട്ട് സംസ്ഥാനങ്ങളിലെ 59 സീറ്റുകളിലേക്കാണ് അവസാനഘട്ടത്തില്‍ വോട്ടെടുപ്പ്.
പഞ്ചാബിലും യു.പിയിലും 13, പശ്ചിമ ബംഗാളിലെ 9, ബീഹാര്‍, മധ്യപ്രദേശ് എന്നിവടങ്ങളിലെ 8, ഹിമാചല്‍ പ്രദേശിലെ 4, ജാര്‍ഖണ്ഡിലെ 3, ഛത്തീസ്ഗഡിലെ 1 വീതം സീറ്റുകളിലേക്കാണ് അവസാനഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.
Post Your Comments