മുംബൈ : നഷ്ടത്തിൽ നിന്നും കരകയറാനാകാതെ ഓഹരിവിപണി. സെന്‍സെക്സ് 372 പോയിന്റ് താഴ്ന്ന് 37090ലും നിഫ്റ്റി 130 പോയിന്റ് താഴ്ന്ന് 11148ലും വ്യാപാരം അവസാനിപ്പിച്ചു. എച്ച്ഡിഎഫ്‌സി, ബജാജ് ഫിനാന്‍സ്, ഹിന്ദുയുണിലിവര്‍, ഇന്‍ഫോസിസ്, കോള്‍ ഇന്ത്യ, ഹീറോ മോട്ടോര്‍കോപ്, കൊടക് ബാങ്ക്, എന്നീ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ സണ്‍ ഫാര്‍മ, യെസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ഇന്റസന്റ് ബാങ്ക്, ടാറ്റ മോട്ടോര്‍സ്, ഐടിസി, ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, വേദാന്ത, മാരുതി, ഭാരതി എയര്‍ടെല്‍, പവര്‍ഗ്രിഡ്, ഒഎന്‍ജിസി, ഏഷ്യന്‍ പെയിന്റ്‌സ്, ആക്‌സിസ് ബാങ്ക്, ടിസിഎസ്, എസ്ബിഐഎന്‍ എന്നീ ഓഹരികള്‍ നഷ്ടത്തിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.
Post Your Comments