Latest NewsSaudi ArabiaGulf

മനുഷ്യക്കടത്ത് : സൗദിയുടെ തീരുമാനം ഇങ്ങനെ

റിയാദ്: സൗദിയില്‍ മനുഷ്യക്കടത്ത് സംബന്ധിച്ച് പുതിയ തീരുമാനം ഇങ്ങനെ. മനുഷ്യക്കടത്തില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് കടുത്ത പിഴ നല്‍കാനാണ് തീരുമാനം. കേസില്‍പെട്ടാല്‍ പത്തു ലക്ഷം റിയാല്‍ വരെ പിഴ ലഭിയ്ക്കും. . മനുഷ്യക്കടത്തു കുറ്റകൃത്യങ്ങളില്‍ പങ്കുള്ള സ്ഥാപനങ്ങള്‍ക്ക് ഒരു കോടി റിയാല്‍ വരെ പിഴ ലഭിക്കുമെന്നും പബ്ലിക്ല് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.

കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും എതിരായ കുറ്റകൃത്യങ്ങളില്‍ പ്രതികള്‍ക്ക് കൂടുതല്‍ കടുത്ത ശിക്ഷ നല്‍കുന്നതിന് മനുഷ്യക്കടത്തു വിരുദ്ധ നിയമത്തിലെ നാലാം വകുപ്പ് അനുശാസിക്കുന്നു.

റമദാനില്‍ മനുഷ്യക്കടത്തിലൂടെ തൊഴിലാളികളെ ലഭ്യമാക്കുന്നവര്‍ക്ക് പത്തു ലക്ഷം റിയാല്‍ വരെ പിഴയും പതിനഞ്ചു വര്‍ഷം വരെ തടവും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി

shortlink

Related Articles

Post Your Comments

Related Articles


Back to top button