
ഇൻഡോർ• മുൻ സ്പീക്കർ സുമിത്ര മഹാജനെ പുകഴ്ത്തി നരേന്ദ്ര മോഡി. പ്രധാനമന്ത്രി എന്ന നിലയിൽ എല്ലാവർക്കും അടുത്തറിയാമെങ്കിലും തന്നെ ഗുണദോഷിക്കാൻ കഴിയുന്ന ഒരേ ഒരാൾ സുമിത്ര മഹാജൻ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
1989 മുതൽ കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ മുൻ സ്പീക്കറുടെ സ്വന്തം മണ്ഡലമായിരുന്ന ഇൻഡോറിലെ ഒരു തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയാകുമായിരുന്നു പ്രധാനമന്ത്രി. ഇത്തവണ സുമിത്രാ മഹാജനു പകരം ഇൻഡോർ ഡെവലപ്മെൻറ് സൊസൈറ്റിയുടെ ചെയർ പേഴ്‌സണായ ശങ്കർ ലാൽവാനിയെ ആണ് ബി ജെ പി ഇവിടെ നിന്നും മത്സരിപ്പിക്കാൻ തീരുമാനിച്ചത്. ഇത് സുമിത്ര മഹാജന്റെ അനുയായികളിൽ കടുത്ത അതൃപ്തിക്ക് വഴിവെച്ചിരുന്നു. എന്നാൽ മത്സരരംഗത്ത് ഇല്ലെങ്കിലും പ്രചാരണത്തിൽ താൻ സജീവമായിരിക്കുമെന്ന് മുൻ സ്പീക്കർ അറിയിച്ചതിനെ തുടർന്ന് പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായ മെയ് 19 ന് ആണ് ഇൻഡോറും വിധി എഴുതുക.
Post Your Comments