മുംബൈ: യുവതിക്ക് നേരെ എ.ടി.എമ്മിനുള്ളില്‍വെച്ച് നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്‌റ്റില്‍. മുംബൈ മുലന്ദിലെ നവ്ഘാറിലുള്ള എ.ടി.എമ്മിലാണ് സംഭവം. സന്ദീപ് കുംഭര്‍കര്‍ (35) ആണ് അറസ്റ്റിലായത്. പണം എടുക്കാനെത്തിയ യുവതിക്ക് നേരെ ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു.
യുവതി സംഭവം മൊബൈലില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റ് ചെയ്യുകയുമായിരുന്നു. ദൃശ്യങ്ങള്‍ യുവതി മൊബൈലില്‍ ചിത്രീകരിച്ചെന്നു മനസിലാക്കിയതോടെ പ്രതി ഓടിരക്ഷപ്പെട്ടു.
അന്വേഷണത്തില്‍ ഒരു സ്വകാര്യ ക്ലബിലെ ജീവനക്കാരനാണ് സന്ദീപെന്ന് മനസിലായി. പ്രതിക്കെതിരെ ഐ.പി.സി സെക്ഷന്‍ 354, 509 പ്രകാരമാണ് പൊലീസ് കേസെടുത്തത്ത്. സഹായിക്കാനെന്ന വ്യാജേന എ.ടി.എം കൗണ്ടറില്‍ പ്രവേശിച്ച യുവാവ് പാന്റ്സിന്റെ സിബ്ബഴിച്ച് സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു.
Post Your Comments