Latest NewsKeralaIndia

കെ.എസ്‌.ആര്‍.ടി.സി. കിതയ്‌ക്കുന്നതിനിടെ മന്ത്രി എ.കെ. ശശീന്ദ്രന്‍ പരിവാരസമേതം ഇംഗ്ലണ്ട്‌ പര്യടനത്തിന് :മുഖ്യമന്ത്രിയുടെ യൂറോപ്പ്‌ പര്യടനം തുടരുന്നു

ബ്രിട്ടനില്‍ പൊതുഗതാഗതസംവിധാനം ഉപയോഗിക്കുന്നതു 3% പേര്‍ മാത്രമാണെന്നിരിക്കേയാണ്‌, കെ.എസ്‌.ആര്‍.ടി.സിയെ ശക്‌തിപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ തേടി ശശീന്ദ്രനും സംഘവും വിമാനം കയറുന്നത്‌.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സംഘവും യൂറോപ്പില്‍ എത്തിയതിനു പിന്നാലെ, മന്ത്രി എ.കെ. ശശീന്ദ്രന്‍ പരിവാരസമേതം ഇംഗ്ലണ്ട്‌ പര്യടനത്തിനൊരുങ്ങുന്നു. കെ.എസ്‌.ആര്‍.ടി.സി. കിതയ്‌ക്കുന്നതിനിടെ, ബ്രിട്ടനിലെ ഗതാഗതസംവിധാനങ്ങള്‍ പഠിക്കാനാണു യാത്ര. ബ്രിട്ടനില്‍ പൊതുഗതാഗതസംവിധാനം ഉപയോഗിക്കുന്നതു 3% പേര്‍ മാത്രമാണെന്നിരിക്കേയാണ്‌, കെ.എസ്‌.ആര്‍.ടി.സിയെ ശക്‌തിപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ തേടി ശശീന്ദ്രനും സംഘവും വിമാനം കയറുന്നത്‌.

മന്ത്രിക്കു പുറമേ കെ.എസ്‌.ആര്‍.ടി.സി. മാനേജിങ്‌ ഡയറക്‌ടര്‍ എംപി. ദിനേശ്‌, ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ഗതാഗത കമ്മിഷണര്‍ സുധേഷ്‌ കുമാര്‍ എന്നിവര്‍ക്കാണു കേന്ദ്രത്തിന്റെ യാത്രാനുമതി. ജൂണ്‍ 1-9 വരെയാണ്‌ പര്യടനം. ഗതാഗതസംവിധാനത്തിലെ പുത്തന്‍ സമീപനങ്ങളും സാധ്യതകളും നേരിട്ടു മനസിലാക്കുകയാണു യാത്രയുടെ ലക്ഷ്യമെന്നാണ്‌ ഔദ്യോഗികഭാഷ്യം. വിദേശയാത്രയ്‌ക്കുള്ള സംസ്‌ഥാനസര്‍ക്കാരിന്റെ ഫണ്ടില്‍നിന്നാണു മന്ത്രിയുടെ ചെലവ്‌ വഹിക്കുക.

മറ്റുള്ളവരുടെ യാത്രാച്ചെലവ്‌ ഇമൊബിലിറ്റി പ്രമോഷന്‍ ഫണ്ടില്‍നിന്നാണ്‌. ജീവനക്കാരുടെ ഡി.എ. കുടിശികപോലും നല്‍കാന്‍ വിഷമിക്കുമ്പോഴാണു വിദേശയാത്രയ്‌ക്കായി ലക്ഷങ്ങള്‍ ചെലവഴിക്കുന്നത്‌. കുടുംബസമേതം യൂറോപ്പ്‌ ചുറ്റുന്ന മുഖ്യമന്ത്രിയുടെ സംഘത്തില്‍ ചീഫ്‌ സെക്രട്ടറി ടോം ജോസ്‌ ഉള്‍പ്പെടെ ഉദ്യോഗസ്‌ഥരുടെ വന്‍പടയുണ്ട്‌. യൂറോപ്പ്‌ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനകം റോട്ടര്‍ഡാം തുറമുഖവും നെതര്‍ലന്‍ഡ്‌ സര്‍വകലാശാലയുടെ കാര്‍ഷികഗവേഷണകേന്ദ്രവും സന്ദര്‍ശിച്ചു. ഉള്‍നാടന്‍ ജലഗതാഗതം, വെള്ളപ്പൊക്കനിയന്ത്രണം, ജലവിഭവ മാനേജ്‌മെന്റ്‌, ചരക്കുനീക്കം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്‌ധരുമായി ചര്‍ച്ചനടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button