MollywoodLatest NewsEntertainment

മാന്യയായ പെൺകുട്ടി ഇങ്ങനെയാണോ വസ്ത്രം ധരിക്കേണ്ടത്; വിമര്‍ശകര്‍ക്ക് ഗ്ലാമര്‍ ചിത്രം കൊണ്ട് നടിയുടെ മറുപടി

മാന്യമായ വസ്ത്രധാരണത്തോടെയുള്ള മറ്റൊരു ചിത്രം കൂടി ഞാന്‍ ഇവിടെ പങ്കുവയ്ക്കുന്നു. എന്തുവേണമെങ്കിലുമാകട്ടെ എനിക്ക് ഇഷ്ടമുളളത് ഞാൻ ധരിക്കും.

ഗ്ലാമര്‍ചിത്രങ്ങള്‍ പങ്കുവയ്ക്കുന്ന നടിമാര്‍ക്ക് അശ്ലീലച്ചുവയുള്ള കമന്റുകളും സൈബര്‍ ആക്രമണവും നേരിടേണ്ടി വരാറുണ്ട്. വിമര്‍ശനങ്ങള്‍ ശക്തമാകുമ്പോള്‍ ചില താരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രങ്ങള്‍ പിന്‍വലിക്കാറുമുണ്ട്. എന്നാല്‍ വിമര്‍ശകര്‍ക്ക് ഗ്ലാമര്‍ ചിത്രം കൊണ്ട് മറുപടി നല്‍കുകയാണ് നടി മാളവിക. ദുൽഖർ സൽമാൻ നായകനായ ‘പട്ടം പോലെ’ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരപുത്രിയാണ് മാളവിക. പ്രശസ്ത ഛായാഗ്രാഹകനായ കെ. യു. മോഹനന്റെ മകളാണ് താരം.

ഹാഫ് ജീന്‍സിൽ ഗ്ലാമർ വസ്ത്രം ധരിച്ച് കസേരയിൽ ഇരിക്കുന്നൊരു ചിത്രം പങ്കുവച്ചപ്പോള്‍ താരത്തിനു നേരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതേ വസ്ത്രം അണിഞ്ഞ മറ്റൊരു ചിത്രം പോസ്റ്റ് ചെയ്തായിരുന്നു നടി വിമർശകർക്ക് മറുപടി നൽകിയത്.

മാന്യയായ പെൺകുട്ടി ഇങ്ങനെയാണോ വസ്ത്രം ധരിക്കേണ്ടത് എന്ന കമന്റുകളും അഭിപ്രായങ്ങളും ഒരുപാട് കേട്ടു. ഈ സാഹചര്യത്തിൽ മാന്യമായ വസ്ത്രധാരണത്തോടെയുള്ള മറ്റൊരു ചിത്രം കൂടി ഞാന്‍ ഇവിടെ പങ്കുവയ്ക്കുന്നു. എന്തുവേണമെങ്കിലുമാകട്ടെ എനിക്ക് ഇഷ്ടമുളളത് ഞാൻ ധരിക്കും.’–മാളവിക ചിത്രത്തിന് അടിക്കുറിപ്പായി എഴുതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button