NewsIndia

5 വര്‍ഷത്തിനിടെ നിതീഷ് കുമാര്‍ പരസ്യത്തിനായി ചിലവാക്കിയത് 498 കോടി

 

പറ്റ്ന: നിതീഷ് കുമാര്‍ സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ബീഹാറില്‍ 498 കോടി പരസ്യത്തിനായി ചിലവഴിച്ചതായി റിപ്പോര്‍ട്ട്. ഇലക്ട്രോണിക്, പ്രിന്റ് മാധ്യമങ്ങളിലൂടെയുള്ളപരസ്യത്തിനാണ് ഇത്രയും തുക സര്‍ക്കാര്‍ മുടക്കിയത്. വിവരാവകാശ നിയമ പ്രകാരമാണ് ഇതിന്റെ വിവരങ്ങള്‍ ലഭിച്ചത്.

2014-2015 വര്‍ഷങ്ങളില്‍ 83,34,28,851 കോടി രൂപയാണ് സര്‍ക്കാര്‍ പരസ്യത്തിനായി ചിലവഴിച്ചത്. 2015 -2016 വര്‍ഷങ്ങളില്‍ 15 കോടി കൂടി വര്‍ധിച്ച് 98,42,14,181 രൂപയും ചിലവഴിച്ചു.

2016-2017 വര്‍ഷങ്ങളില്‍ 86,85,20,318 രൂപയും 2017-18 ല്‍ 92,ഖ53,17,589 രൂപയും ഗവര്‍മെന്റിന്റെ പരസ്യത്തിന് ചിലവഴിച്ചു. 2018-19 വര്‍ഷത്തില്‍ 1,33,53,18,694 കോടി രൂപയാണ് ചിലവഴിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

‘ദി വയര്‍’ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. മുന്‍ വര്‍ഷങ്ങളില്‍ പരസ്യത്തിനായി ചിലവഴിച്ച തുകയേക്കാള്‍ വലിയ വര്‍ധനയാണ് കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ ഉണ്ടായത്. 2008-09 വര്‍ഷങ്ങളിലാണ് ബീഹാറില്‍ സര്‍ക്കാര്‍ ഇലക്ട്രോണിക് മാധ്യമങ്ങളില്‍ പരസ്യം ചെയ്യാനായി ആരംഭിച്ചത്. ആ വര്‍ഷം 25.3 ലക്ഷമായിരുന്നു പരസ്യത്തിനായി ചിലവാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button