KeralaLatest News

രഞ്ജിത്ത് ജോൺസൺ വധക്കേസ്; പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി

കൊല്ലം : പേരൂർ സ്വദേശി രഞ്ജിത്ത് ജോൺസൺ (34) വധക്കേസിൽ കോടതിയുടെ വിധി ഉടൻ. കൊല്ലം അഡിഷനൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുന്നത്. കേസിൽ ഒന്ന് മുതൽ ഏഴ് വരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.ഏട്ടാം പ്രതിയെ വെറുതെ വിട്ടു. പ്രതികള്‍ക്കുള്ള ശിക്ഷ ഉച്ചയ്ക്ക് ശേഷം പ്രസ്താവിക്കും.

കഴിഞ്ഞ ഓഗസ്റ്റ് 15 നാണ് പേരൂർ അയ്യരുമുക്ക് പ്രോമിസ് ലാൻഡിൽ രഞ്ജിത് ജോൺസനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയശേഷം തമിഴ്നാട്ടിലെ ക്വാറിയിൽ മൃതദേഹം ഉപേക്ഷിച്ചത്.അഞ്ചംഗ സംഘമാണ് രഞ്ജിത്തിനെ തട്ടിക്കൊണ്ട് പോയത്.
കേസിലെ പ്രതിയായ മനോജിന്‍റെ ഭാര്യ വര്‍ഷങ്ങളായി രഞ്ജിത്തിനൊപ്പമായിരുന്നു താമസം. ഇതിന്‍റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകം, തട്ടിക്കൊണ്ടു പോകൽ, ഗൂഢാലോചന, മാരകമായി മുറിവേൽപിക്കൽ, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണു പ്രതികൾക്കു മേൽ ചുമത്തിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button