വെള്ളമുണ്ട: കായിക പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന സംസ്ഥാന ജൂനിയര്‍ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. കേരള ബോള്‍ ബാഡ്മിന്റണ്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ വെള്ളമുണ്ട ഗവ: മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആണ് – പെണ് വിഭാഗങ്ങളിലായി 27 ടീമുകളാണ് രണ്ട് ദിവസത്തെ മത്സരത്തില്‍ പങ്കെടുത്തത്. ശനിയാഴ്ച സി കെ. ശശീന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്ത ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച വൈകിട്ടാണ് സമാപിച്ചത്. ജൂനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മത്സരങ്ങള്‍ ഒരേ സമയം ആറ് കോര്‍ട്ടുകളിലായാണ് നടന്നത്.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയം ജില്ലാ ടീമും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മലപ്പുറവും ചാമ്പ്യന്മാരായി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എറണാകുളം റണ്ണര്‍ അപ്പും പാലക്കാട് മൂന്നാ സ്ഥാനത്തുമെത്തി. ആണ്‍കുട്ടികളുടെ ടീമില്‍ പത്തനംതിട്ട റണ്ണേര്‍സ് അപ്പും കൊല്ലം മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം ഒ ആര് കേളു എംഎല്‍എ ഉദ്ഘാടനം ചെയ്തു.
Post Your Comments