കാത്തിരിപ്പുകൾ അവസാനിച്ചു പുതിയ സ്കൂട്ടറുകൾ വിപണിയിൽ എത്തിച്ച് ഹീറോ. മാസ്‌ട്രോ എഡ്ജ് 125,പ്ലഷർ പ്ലസ് എന്നീ സ്കൂട്ടറുകളാണ് അവതരിപ്പിച്ചത്. ഫ്യൂൽ ഇൻജെക്ഷൻ സാങ്കേതിക വിദ്യ ലഭ്യമാക്കിയ ആദ്യ സ്കൂട്ടർ എന്ന ഖ്യാതിയോടെയാണ് മാസ്‌ട്രോ എത്തുന്നത്. നടപ്പാകാൻ പോകുന്ന ബിഎസ്6 മലിനീകരണ ചട്ടങ്ങൾ മുൻ നിർത്തിയാണ് എഫ്ഐ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്.
രൂപത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. അലേയി വീല്‍, യുഎസ്ബി ചാര്‍ജിങ്, ഇന്ധനക്ഷമത കൂട്ടാന്‍ സഹായിക്കുന്ന ഐ3എസ് സംവിധാനം, സൈഡ് സ്റ്റാന്റ് ഇന്‍ഡികേറ്റര്‍, സര്‍വീസ് റിമൈന്‍ഡര്‍ എന്നീ മുന്നറിപ്പ് നല്‍കുന്ന ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രുമെന്റ് കണ്‍സോൾ എന്നിവ 125 മാസ്‌ട്രോയിലും പ്രതീക്ഷിക്കാം. ഡെസ്റ്റിനി 125 മോഡലിലെ അതേ എന്‍ജിന്‍ തന്നെയാണ് മാസ്‌ട്രോ 125 മോഡലിനെയും നിരത്തിൽ കരുത്തനാക്കുക
മൂന്നു വകഭേദങ്ങളാണ് സ്കൂട്ടറിനുള്ളത്. ഫ്യൂൽ ഇൻജെക്ഷൻ മോഡലിന് 62,700രൂപയും. ഐ3എസ് ഡിസ്ക് ഡ്രം എന്നിവയ്ക്ക് യഥാക്രമം 60,000, 58,500 എന്നിങ്ങനെയാണ് എക്സ് ഷോറൂം വില.
അടിമുടിമാറ്റവുമായാണ് പ്ലഷർ പ്ലസ് 110 സിസി എത്തിയിരിക്കുന്നത്. നിലവിലെ മോഡലിനെക്കാൾ വലിപ്പം കൂടിയതായി തോന്നുന്നു. വലിയ ഹെഡ്ലൈറ്റ് അതിനുദാഹരണം. സ്കൂട്ടറിനെ സംബന്ധിച്ച കൂടുതൽ സവിശേഷതകൾ ലഭ്യമല്ല. രണ്ടു വകഭേദങ്ങളാണ് ഈ സ്കൂട്ടറിനുള്ളത്. സ്റ്റാൻഡേർഡ് മോഡലിന് 47,300രൂപയും, കാസ്റ്റ് വീൽ എന്ന മോഡലിന് 49,300 രൂപയുമാണ് എക്സ് ഷോറൂം വില.
Post Your Comments