തിരുവനന്തപുരം : വിദേശയാത്രയ്ക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയൻ ജനീവയിലെത്തി. ലോക യുഎന്നിന്റെ ലോക പുനർനിർമാണ സമ്മേളനത്തിൽ പങ്കെടുക്കുകയാണ് ആദ്ദേഹം. നവകേരള നിർമാണത്തിനാണ് സർക്കാർ ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതി സൗഹാർദ്ദ പുനർനിർമാണമാണ്
ലക്ഷ്യമെന്നും പ്രകൃതി ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും മുഖ്യമന്ത്രി സമ്മേളനത്തിൽ വ്യക്തമാക്കി.
സമ്മേളനത്തിനു മുന്നോടിയായി ലോകബാങ്ക് ഡയറക്‌ടർ സമീഹ് വഹാബുമായി മുഖ്യമന്ത്രി ചർച്ച നടത്തി. ചീഫ് സെക്രട്ടറി ടോം ജോസ്, കേരള പുനർനിർമാണ പദ്ധതി സിഇഒ ഡോ.വി. വേണു, ദുരന്തനിവാരണ അതോറിറ്റി മെംബർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
Post Your Comments