ആംസ്റ്റര്‍ഡം: ആംസ്റ്റര്‍ഡാമിലെ ആന്‍ ഫ്രാങ്ക് ഹൗസ് സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക പ്രശസ്തയായ ആന്‍ ഫ്രാങ്കിന്റെ സ്മരണയ്ക്കായി സമര്‍പ്പിച്ചിട്ടുള്ള ജീവചരിത്ര മ്യൂസിയമാണ് ആന്‍ ഫ്രാങ്ക് ഹൗസ്. നാസി ഭടന്മാരില് നിന്ന് രക്ഷപെടുന്നതിനായി ആൻ ഫ്രാങ്കും കുടുംബവും മറ്റ് നാല് പേരും ഇവിടെയാണ് ഒളിച്ചിരുന്നത്. ഈ മന്ദിരത്തിന്റെ പുറകുവശത്ത് സീക്രട്ട് ഹൗസ് എന്നറിയപ്പെടുന്ന ഭാഗത്താണ് ആന്‍ ഫ്രാങ്ക് താമസിച്ചിരുന്നത്. യുദ്ധത്തെ അതിജീവിക്കാന്‍ ആന്‍ഫ്രാങ്കിനു സാധിച്ചില്ലെങ്കിലും അവരുടെ യുദ്ധകാല ഡയറി 1947ല്‍ പ്രസിദ്ധീകരിക്കപ്പെടുകയും ലോക പ്രശസ്തി നേടുകയും ചെയ്തു.
Post Your Comments