
ഐ പി എൽ ഫൈനലിൽ മുംബൈയോട് തോൽവി വഴങ്ങിയ ശേഷം ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ എം എസ് ധോണി അതീവ ദുഖിതനായിരുന്നെന്നു കമന്റേറ്ററും മുൻ ഇന്ത്യൻ താരവുമായ സഞ്ജയ് മഞ്ജരേക്കർ. ഇത്രയേറെ നിരാശനായി മുൻപെങ്ങും താൻ ധോണിയെ കണ്ടിട്ടില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഫൈനലിന് ശേഷമുള്ള സമ്മാനദാന ചടങ്ങിന് നേതൃത്വം കൊടുത്തത് മഞ്ജരേക്കറായിരുന്നു. മത്സരത്തിൽ അവസാന പന്തിലാണ് ചെന്നൈ തോൽവി വഴങ്ങിയത്. 150 റൺസെന്ന കൈപ്പിടിയിലൊതുക്കാമായിരുന്ന ചെറിയ ടോട്ടട്ടിലാണ് സൂപ്പർ കിങ്സിന് മറികടക്കാനാവാതെ പോയത്. 8 പന്തിൽ 2 റൺസുമായി ബാറ്റ് ചെയ്യുകയായിരുന്ന ധോണി അപ്രതീക്ഷിതമായി റൺ ഔട്ട് ആയതും തോൽവിക്ക് കാരണമായി. 38 കാരനായ ധോണി ലോകകപ്പിന് ശേഷം ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്നനും വാർത്തകൾ ഉണ്ടായിരുന്നു. അങ്ങനെയാണെങ്കിൽ തൻറെ അവസാന ഐ പി എൽ സീസണിൽ ടീമിന് കിരീടം സമ്മാനിക്കാമെന്ന ക്യാപ്റ്റന്റെ മോഹമാണ് ഇന്നലെ ഹൈദരാബാദിൽ പൂവണിയാതെ പോയത്. എന്നാൽ മത്സര ശേഷം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് താൻ ഇനിയും ഐ പി എല്ലിന്റെ ഭാഗമായിരിക്കും എന്നാണ് ക്യാപ്റ്റൻ കൂൾ നൽകിയ മറുപടി.
Post Your Comments