Latest NewsIndia

മമതയുടെ ട്രോൾ ഫോട്ടോ ഷെയർ ചെയ്ത യുവമോര്‍ച്ച വനിതാ നേതാവിനെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ജയിലിലടച്ചു

ഇന്ത്യന്‍ ശിക്ഷാ നിയമം 500-ാം വകുപ്പ്, 66 എ വകുപ്പ്, ജാമ്യമില്ലാവകുപ്പായ 67എ (ലൈംഗികച്ചുവയുള്ള ഉള്ളടക്കം പോസ്റ്റ് ചെയ്തതിന്) തുടങ്ങിയവയാണ് ചുമത്തിയത്.

കൊല്‍ക്കത്ത: മോദി സര്‍ക്കാര്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യം തകര്‍ക്കുന്നെന്ന് ആരോപിക്കുന്ന മമത ബാനര്‍ജിയുടെ ബംഗാളില്‍ യുവമോര്‍ച്ച വനിതാ നേതാവിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു, അതും മമതയുടെ കാരിക്കേച്ചര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന്. പ്രമുഖ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ചിത്രത്തില്‍ മുഖത്തിന്റെ ഭാഗത്ത് മമതയുടെ മുഖം ചേര്‍ത്ത് ഫേസ്ബുക്കില്‍ ഇട്ടതിനാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.

ഇന്ത്യന്‍ ശിക്ഷാ നിയമം 500-ാം വകുപ്പ്, 66 എ വകുപ്പ്, ജാമ്യമില്ലാവകുപ്പായ 67എ (ലൈംഗികച്ചുവയുള്ള ഉള്ളടക്കം പോസ്റ്റ് ചെയ്തതിന്) തുടങ്ങിയവയാണ് ചുമത്തിയത്. യുവമോര്‍ച്ച ഹൗറാ ജില്ലാ കണ്‍വീനര്‍ പ്രിയങ്ക ശര്‍മ്മ(25)യെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.തൃണമൂല്‍ നേതാവ് വിഭാസ് ഹസ്ര നല്‍കിയ പരാതിയിലാണ് നടപടിയെന്ന് പോലീസ് പറയുന്നു.

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ പ്രധാനമന്ത്രിയേയും ബിജെപിയെയും ആര്‍എസ്‌എസ് അടക്കമുള്ള പ്രസ്ഥാനങ്ങളെയും അപഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നവരില്‍ മുഖ്യയാണ് മമത. പക്ഷെ അവര്‍ ഏകാധിപതിയാണെന്ന് വ്യക്തമാക്കുന്ന നടപടിയാണിത്.അഭിപ്രായ സ്വതന്ത്ര്യത്തെക്കുറിച്ച്‌ പ്രസംഗിക്കുന്നവരുടെ സ്വന്തം നാട്ടില്‍ നടന്ന നടപടിയെ സാമൂഹ്യമാധ്യമങ്ങളില്‍ കടുത്ത ഭാഷയിലാണ് വിമര്‍ശിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button