കട്ടപ്പന: എട്ടുവയസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അമ്മയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പുതറ സ്വദേശി അനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉപ്പുറതറയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കാനെത്തിയ യുവതിയുടെ മൂന്ന് മക്കളില്‍ മൂത്തയാളാണ് മര്‍ദ്ദനത്തിനിരയായ പെണ്‍കുട്ടി. മകളെ മര്‍ദ്ദിക്കുന്നത് കണ്ടിട്ടും തടയുകയോ അധികൃതരെ അറിയിക്കുകയോ ചെയ്യാതിരുന്നതിന് അമ്മയ്ക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
വീട്ടില്‍ വരുന്നത് അച്ഛനോട് പറഞ്ഞു കൊടുക്കുമെന്ന് പറഞ്ഞ് കൊടുക്കുമെന്ന് പെണ്‍കുട്ടി പറഞ്ഞതിനാണ് ക്രൂരമായി തല്ലിച്ചതച്ചതെന്ന് പരാതിയില്‍ പറയുന്നു. കുട്ടിയുടെ അച്ഛന്റെ സഹോദരി നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇവരുടെ ഭര്‍ത്താവിന് തളര്‍വാതം വന്ന് കിടപ്പിലായതിനെ തുടര്‍ന്നാണ് യുവതി മക്കളോടൊപ്പം മാറിത്താമസിക്കാന്‍ തുടങ്ങിയത്. കേസിലെ പ്രതിയായ അനീഷാണ് ഇവരുടെ കാര്യങ്ങള്‍ കുറച്ച് നാളുകളായി നോക്കുന്നത്.
ഇയാള്‍ ഭാര്യയുമായി പിണങ്ങിക്കഴിയുകയാണ്.യുവതിയും അനീഷുമായുള്ള ബന്ധത്തില്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ അസ്വസ്ഥരായിരുന്നു. ഇത് സംബന്ധിച്ച് ഇവരും യുവതിയുമായി പലതവണ വഴക്കുണ്ടാവുകയും ചെയ്തിരുന്നു . സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
Post Your Comments