ആലപ്പുഴ : ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നടന്ന സമരം വെറും മൂന്നു പേര്ക്കുവേണ്ടിയായിരുന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഒരു ചങ്ങനാശേരിക്കാരന്‍, ഒരു തമ്പുരാൻ , ഒരു തന്ത്രി എന്നിവര്‍ക്ക് വേണ്ടിയായിരുന്നു ശബരിമല വലിയ കോലാഹലങ്ങൾ നടന്നത്.
ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ഒരു പരിധിവരെ സര്‍ക്കാരിനു കഴിഞ്ഞു. വിധി നടപ്പാക്കിയില്ലായിരുന്നെങ്കില്‍ പിണറായി വിജയന് രാജിവെക്കണമെന്ന് ബഹളം വെച്ചവർ തന്നെ പറയുമായിരുന്നുവെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല വിഷയത്തില്‍ എസ്എന്‍ഡിപിയോട് ആലോചിക്കാതെ ഏകപക്ഷീയമായ നിലപാടാണു പ്രതിഷേധക്കാര്‍ സ്വീകരിച്ചത്. ക്ഷേത്രങ്ങളിൽ സവര്‍ണാധിപത്യമാണെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു.
Post Your Comments