വാഷിംഗ്ടണ്‍ : ഇറാന്റെ ആക്രമണം മുന്നില്‍കണ്ട് ഗള്‍ഫ് മേഖലയില്‍ ശക്തമായ പ്രതിരോധം തീര്‍ത്ത് യുഎസ് . അത്യാധുനിക യുദ്ധക്കപ്പലിനു പുറമെ ഗള്‍ഫ് മേഖലയുടെ സുരക്ഷക്കായി പാട്രിയറ്റ് മിസൈല്‍ സംവിധാനവും യു.എസ് ഒരുക്കിനിര്‍ത്തിയിട്ടുണ്ട്. ഇറാനെ ലക്ഷ്യം വെച്ചുള്ള പടയൊരുക്കം ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ സൈനികരെയും യു.എസ് ഗള്‍ഫിലേക്ക് വിന്യസിസിച്ചു.
യു.എസ് എയര്‍ലിങ് ടണ്‍ മുഖേനയാകും പടക്കോപ്പുകളും മറ്റും ഗള്‍ഫിലെത്തിക്കുക. യു.എസ്.എസ് അബ്രഹാം ലിങ്കണ്‍ മുഖേന പോര്‍വിമാനങ്ങളും ഗള്‍ഫിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിലെത്തിക്കാനാണ്
നീക്കം. മേഖലയില്‍ നിലയുറപ്പിച്ച തങ്ങളുടെ സൈനികരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് പുതിയ പടനീക്കം എന്നാണ് പെന്റഗണ്‍ പ്രസ്താവന. ഇറാന്‍ സൈനിക വിഭാഗത്തിന്റെയും അവരുടെ നിയന്ത്രണത്തിലുള്ള മിലീഷ്യകളുടെയും നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും പെന്റഗണ്‍ വിശദീകരിച്ചു. ഇറാനുമായി തുറന്ന ഏറ്റുമുട്ടലിനില്ലെന്നും എന്നാല്‍ ഗള്‍ഫിന്റെയും മേഖലയില്‍ നിലയുറപ്പിച്ച സൈനികരുടെയും സുരക്ഷ ഉറപ്പാക്കേണ്ട ബാധ്യത തങ്ങള്‍ക്കുണ്ടെന്നും അമേരിക്ക വിശദീകരിക്കുന്നു.
Post Your Comments