അമേരിക്ക: പെന്റഗണ്‍ സുരക്ഷാ മേഖലയില്‍ കറങ്ങി നടന്ന കോഴിയെ അധികൃതർ കസ്റ്റഡിയിലെടുത്തു. യുഎസ് ഡിപാര്‍ട്ട്മെന്റ് ഓഫ് ഡിഫന്‍സ് ആസ്ഥാനത്തിന് സമീപത്ത് നിന്നാണ് കോഴിയെ കസ്റ്റഡിയിലെടുത്തത്. ആര്‍ലിങ്ടണിലെ ആനിമല്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ ജീവനക്കാരാണ് കോഴിയെ പിടികൂടിയത്. കോഴിക്ക് ഹെന്നി പെന്നി എന്ന് പേരും നല്‍കി. അധികൃതർ തന്നെയാണ് വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
സുരക്ഷാ ചെക്ക് പോസ്റ്റില്‍ ആണ് കോഴിയെ കണ്ടെത്തിയതെന്നും കൃത്യമായ സ്ഥലം ഏതാണെന്ന് പറയാന്‍ തങ്ങള്‍ക്ക് അനുവാദമില്ലെന്നും സംഘടനയുടെ വക്താവായ ചെല്‍സി ജോണ്‍സ് പറഞ്ഞു. കോഴി എങ്ങനെയാണ് സുരക്ഷാ മേഖലയില്‍ പ്രവേശിച്ചതെന്നോ എവിടെ നിന്നാണ് വന്നതെന്നോ വ്യക്തമല്ല എന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, കോഴിയെ ചാരപ്രവര്‍ത്തിക്കായി ആരെങ്കിലും അയച്ചതാണോ എന്ന് സംശയമുണ്ടെന്നും കോഴിയെ വെസ്റ്റേണ്‍ വിര്‍ജീനിയയില്‍ ഉള്ള ഫാമിലേക്ക് മാറ്റിയതായും അധികൃതര്‍ പറഞ്ഞു.
It’s probably not a joke that this chicken will prompt Congress to increase Department of Defense spending by $12 billion. https://t.co/W2ndv6p45X
— Martin Austermuhle (@maustermuhle) January 31, 2022
Post Your Comments