Latest NewsIndia

നീണ്ട 10 വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലമായി പരിസ്ഥിതി സൗ​ഹൃ​ദ എ​ന്‍​ജി​ന്‍ രൂ​പ​ക​ല്‍​പ​ന ചെയ്ത എന്‍ജിനീ​യ​ര്‍

ചെന്നൈ: നീണ്ട 10 വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലമായി പരിസ്ഥിതി സൗ​ഹൃ​ദ എ​ന്‍​ജി​ന്‍ രൂ​പ​ക​ല്‍​പ​ന ചെയ്തത് തമിഴ്‌നാട്ടുകാരനായ മെ​ക്കാ​നി​ക്ക​ല്‍ എന്‍ജിനീ​യ​ര്‍.ഹൈഡ്രജന്‍ ഇന്ധനമായി ഉപയോ​ഗിച്ച്‌ ഓക്സിജന്‍ പുറത്തുവിടുന്ന എൻജിനാണ് ഇത്. കോ​യ​മ്ബ​ത്തൂ​രി​ലെ സൗ​ന്തി​രാ​ജ​ന്‍ കു​മാ​ര​സ്വാ​മി​ എന്ന എന്‍ജിനീയറാണ് ഡി​സ്​​റ്റി​ല്‍​ഡ്​ വാ​ട്ട​ര്‍ ഉ​പ​യോ​ഗി​ച്ച്‌ പ്രവര്‍ത്തിക്കുന്ന എ​ന്‍​ജി​ന്‍ രൂ​പ​ക​ല്‍​പ​ന ചെയ്തത്.

തന്റെ പ്രയത്‌നത്തെക്കുറിച്ച് സൗ​ന്തി​രാ​ജ​ന്‍ പറയുന്നതിങ്ങനെ. ‘എന്‍ജിന്‍ വികസിപ്പിച്ചെടുക്കാന്‍ എനിക്ക് 10 വര്‍ഷം വേണ്ടി വന്നു. ഇത്തരത്തിലൊരു യന്ത്രം ലോകത്തില്‍ തന്നെ ഇതാദ്യമായാണ് രൂ​പ​ക​ല്‍​പ​ന ചെ​യ്യുന്നത്. ഈ എന്‍ജിന്‍ ഹൈഡ്രജന്‍ ഇന്ധനമായി ഉപയോ​ഗിച്ച്‌ ഓക്സിജന്‍ പുറത്തുവിടുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ യന്ത്രം അവതരിപ്പിക്കാനായിരുന്നു തന്റെ സ്വപ്നമെന്നും എന്നാൽ പലരുടെയും അടുത്ത് പോയിയെങ്കിലും ആരും അതിന് തയ്യാറായില്ലെന്നും സൗ​ന്തി​രാ​ജ​ന്‍ പറഞ്ഞു. അതുകൊണ്ട് ജപ്പാന്‍ സര്‍ക്കാരിനെ സമീപിക്കുകയുംഅവർ അവസരം നൽകുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button