ചെന്നൈ: നീണ്ട 10 വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലമായി പരിസ്ഥിതി സൗഹൃദ എന്ജിന് രൂപകല്പന ചെയ്തത് തമിഴ്നാട്ടുകാരനായ മെക്കാനിക്കല്‍ എന്‍ജിനീയര്‍.ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിച്ച് ഓക്സിജന്‍ പുറത്തുവിടുന്ന എൻജിനാണ് ഇത്. കോയമ്ബത്തൂരിലെ സൗന്തിരാജന്‍ കുമാരസ്വാമി എന്ന എന്‍ജിനീയറാണ് ഡിസ്റ്റില്‍ഡ് വാട്ടര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എന്ജിന് രൂപകല്പന ചെയ്തത്.
തന്റെ പ്രയത്നത്തെക്കുറിച്ച് സൗന്തിരാജന്‍ പറയുന്നതിങ്ങനെ. ‘എന്ജിന് വികസിപ്പിച്ചെടുക്കാന്‍ എനിക്ക് 10 വര്‍ഷം വേണ്ടി വന്നു. ഇത്തരത്തിലൊരു യന്ത്രം ലോകത്തില്‍ തന്നെ ഇതാദ്യമായാണ് രൂപകല്പന ചെയ്യുന്നത്. ഈ എന്ജിന് ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിച്ച് ഓക്സിജന്‍ പുറത്തുവിടുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ യന്ത്രം അവതരിപ്പിക്കാനായിരുന്നു തന്റെ സ്വപ്നമെന്നും എന്നാൽ പലരുടെയും അടുത്ത് പോയിയെങ്കിലും ആരും അതിന് തയ്യാറായില്ലെന്നും സൗന്തിരാജന്‍ പറഞ്ഞു. അതുകൊണ്ട് ജപ്പാന് സര്‍ക്കാരിനെ സമീപിക്കുകയുംഅവർ അവസരം നൽകുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
Tamil Nadu: S Kumarasamy, a Coimbatore based mechanical engineer claims to have invented an engine that can run on distilled water. He says,"It took me 10 years to develop this engine, it's the first of its kind in world. It uses hydrogen as fuel source & releases oxygen." (10.5) pic.twitter.com/BGqJi1po0C
— ANI (@ANI) May 10, 2019
Post Your Comments