കടലെടുത്ത് വലിയതുറ, കടല്‍ കയറുന്നത് മൂലം തീരശോഷണം സംഭവിക്കുന്ന തിരുവനന്തപുരം വലിയതുറ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം. ‘സേവ് വലിയതുറ’ എന്ന പേരിലുള്ള യുവാക്കളുടെ സംഘമാണ് പ്രക്ഷോഭം ആരംഭിച്ചത്. സംഘം ഇന്നലെ തീരദേശ മാര്‍ച്ച് നടത്തി.
പതിവായി കടല്‍ക്ഷോഭവും, കടല്‍ കയറുന്നതുമൂലം വലിതുറ കടപ്പുറത്തെ തീരദേശ കടലെടുക്കുന്നത് തുടര്‍ക്കഥയുമാകുന്ന സാഹചര്യത്തിലാണ് പ്രദേശവാസികളായ യുവാക്കള്‍ സേവ് വലിയതുറ എന്ന സംഘം രൂപീകരിക്കുന്നത്. തങ്ങളുടെ വീടുകളും കളിസ്ഥലവും കവരുന്ന തീരശോഷണത്തിനെതിരെ ശാസ്ത്രീയമായ പരിഹാരം വേണമെന്നാണ് ഇവരുടെ ആവശ്യം
Post Your Comments