കായംകുളം: ആരോഗ്യ മന്ത്രി കെ കെ ശെെലജയുടെ പോസ്റ്റില്‍ കായംകുളം കമന്റിട്ട എംഎല്‍എ യു പ്രതിഭയ്ക്ക് ക്ലാസ് എടുത്ത് സിപിഎം പ്രവർത്തകർ.ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജില്ലാ ആശുപത്രികള്‍ നവീകരിക്കുക, രോഗീ സൗഹൃദമാക്കുക എന്ന തീരുമാനമനുസരിച്ചാണ് എട്ട് ജില്ലാ ആശുപത്രികള്‍ക്കും രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്കും ഒന്നാംഘട്ടത്തില്‍ കാത്ത്‌ലാബ് അനുവദിച്ചതെന്ന് തുടങ്ങുന്ന ആരോഗ്യ മന്ത്രി ആരോഗ്യമന്ത്രിയുടെ പോസ്റ്റില്‍ പ്രതിഭ കമന്‍റ് ഇട്ടതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.
ഇങ്ങനെയാണോ പാര്‍ട്ടിയുടെ കീഴ്‍വഴക്കമെന്നും ബ്രാഞ്ച് മുതൽ ഓരോ പാർട്ടി മെമ്പർമാരും പാലിക്കേണ്ട ചില അച്ചടക്കങ്ങൾ എംഎല്‍എയ്ക്ക് അറിയില്ലേയെന്നുമാണ് പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ അണികള്‍ കമന്‍റ് ഇടുന്നത്.
തന്റെ മണ്ഡലമായ കായംകുളത്തെ താലൂക്ക് ആശുപത്രിയുടെ വികസനത്തിന് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നാണ് കമന്‍റിലൂടെ പ്രതിഭ വ്യക്തമാക്കിയത്. തനിക്ക് ചെയ്യാവുന്നതെല്ലാം സമയബന്ധിതമായി ചെയ്തിട്ടും ആക്ഷേപം കേള്‍ക്കുകയാണെന്നും പ്രതിഭ കമന്റ് ബോക്സിൽ പറയുകയുണ്ടായി.തങ്ങളെ പോലെയുള്ള എംഎൽഎമാർ ഒന്നും ചെയ്യാഞ്ഞിട്ടാണ് ആശുപത്രി വികസനം നടക്കാത്തത് എന്ന രീതിയിലെ പ്രചാരണം വേദന ഉണ്ടാക്കിയിട്ടുണ്ട്. ടീച്ചറിൽ നിന്ന് അഭിനന്ദനം കിട്ടാൻ ആഗ്രഹമുണ്ടെന്നും പ്രതിഭ കുറിച്ചു.
എന്നാൽ എംഎല്‍എയ്‍ക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉണ്ടായത്. ഇതോടെ വിശദീകരണവുമായി എംഎല്‍എ തന്നെ രംഗത്ത് വന്നു. കായംകുളം താലൂക്ക് ആശുപത്രിയെ കുറിച്ച് ഷൈലജ ടീച്ചറിന്റെ കാത്ത് ലാബുകളെ സംബന്ധിച്ച പോസ്റ്റിൽ ഇട്ട കമന്റ് ആരും ആഘോഷിക്കേണ്ടതില്ലെന്നം പ്രതിഭ വ്യക്തമാക്കി.
Post Your Comments