ഭോപ്പാല്‍: പോളിംഗ് ഉദ്യാഗസ്ഥന്റെ വീട്ടില്‍ നിന്നും ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ പിടിച്ചെടുത്തു. മധ്യപ്രദേശിലെ ഗുണയിലാണ് സംഭവം. ഗുണയിലെ സെക്ടര്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ എകെ ശ്രീവാസ്തവയുടെ വീട്ടില്‍ നിന്നാണ് വോട്ടിംഗ് യന്ത്രം പിടിച്ചെടുത്തത്. സംഭവത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തതായി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ശ്രിവാനി രാഘ്വര്‍ ഗാര്‍ഗ് അറിയിച്ചു.
തെരഞ്ഞെടുപ്പിന് ആവശ്യമായവ എടുത്ത ശേഷം ബാക്കു വന്ന വോട്ടിംഗ് യന്ത്രങ്ങളാണ് ഇയാള്‍ വീട്ടില്‍ കൊണ്ടു പോയി സൂക്ഷിച്ചതെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. എന്നാല്‍ എന്തിനാണ് ശ്രീവാസ്ത ഇത്തരത്തില്‍ ചെയ്തതെന്നും വ്യക്തമായിട്ടില്ല. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടു.
Post Your Comments