Latest NewsKerala

ഈ മാതൃദിനത്തില്‍ വ്യത്യസ്തമായ ആശംസ നേര്‍ന്നാണ് മാത്തുകുട്ടിയും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായിരിക്കുന്നത് : ഉണ്ട പാത്രം പോലും കഴുകി വെക്കാതെ വാട്‌സ്ആപ്പില്‍ മുഴുകിയിരിക്കുന്ന മക്കള്‍ക്കും ഒരു സന്ദേശം

തിരുവനന്തപുരം: ഈ മാതൃദിനത്തില്‍ വ്യത്യസ്തമായ ആശംസ നേര്‍ന്നാണ് മാത്തുകുട്ടിയും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായിരിക്കുന്നത് . ഉണ്ട പാത്രം പോലും കഴുകി വെക്കാതെ വാട്സ്ആപ്പില്‍ മുഴുകിയിരിക്കുന്ന മക്കള്‍ക്കും ഇത് ഒരു സന്ദേശം . സോഷ്യല്‍ മീഡിയയില്‍ എങ്ങും മാതൃദിനം ആശംസിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ നിറഞ്ഞിരിക്കുകയാണ്. ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായത് നടനും അവതാരകനുമയ മാത്തുക്കുട്ടിയുടെ കുറിപ്പാണ്. വ്യത്യസ്തമായ ആശംസയാണ് മാത്തുക്കുട്ടിയുടെ ഭാഗത്തു നിന്നുമുണ്ടായത്. അടുക്കളയില്‍ കഴുകാന്‍ കൂട്ടിയിട്ടിരിക്കുന്ന പാത്രങ്ങളുടെ ചിത്രം പങ്കുവച്ചുള്ള മാത്തുക്കുട്ടിയുടെ വാക്കുകള്‍ ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. അമ്മമാരെ എപ്പോഴെങ്കിലും മക്കള്‍ സഹായിക്കാറുണ്ടോ എന്ന ചോദ്യമാണ് മാത്തുക്കുട്ടി ഉയര്‍ത്തുന്നത്.

മാത്തുക്കുട്ടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഈ ഫോട്ടോ അത്ര നല്ലതല്ലെന്ന് എനിക്കറിയാം. പക്ഷെ ഇതില്‍ ഞാനിന്ന് രാവിലെ കുടിച്ച ചായക്കപ്പ് മുതല്‍ ഉച്ചയൂണിന്റെ പ്ലേറ്റ് വരെയുണ്ട്. വൈകുന്നേരമാവുമ്പോഴേക്കും ഇത് ഇരട്ടിയാവും. അത്താഴമുണ്ട് നമ്മള്‍ ഗെയിം ഓഫ് ത്രോണ്‍സിന്റെ അവസാന സീസണിലേക്കും വാട്‌സാപ്പ് ചാറ്റിന്റെ കുറുകലുകളിലേക്കും കമിഴ്ന്ന് വീഴുമ്‌ബോള്‍ നമ്മുടെ അമ്മമാരെവിടെ എന്ന് ചിന്തിച്ചിട്ടുണ്ടോ? അവരിവിടെയാണ് കാണുമ്‌ബോള്‍ തന്നെ നമുക്ക് സ്‌ക്രോള്‍ ചെയ്ത് കളയാന്‍ തോന്നുന്ന ഈ വിഴുപ്പ് പാത്രങ്ങള്‍ക്ക് മുന്‍പില്‍.

ആലോചിക്കുമ്‌ബോള്‍ നാണക്കേട് തോന്നുന്നുണ്ട്. ഉണ്ട പാത്രം പോലും കഴുകി വെക്കാതെ അമ്മക്ക് ആശംസകള്‍ നേരാന്‍ ചെന്നിരിക്കുന്നു. എന്നേപ്പോലെയുള്ളവരെ എച്ചില്‍ കഴുകാത്ത കൈ കൊണ്ട് തല്ലുകയാണ് വേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button