ഗസ്സ : ഗസ്സയില്‍ ജനവാസകേന്ദ്രങ്ങളില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം. പലസ്തീനിലെ ഗസ്സ അതിര്‍ത്തിയിലാണ് ഇസ്രായേലിന്റെ ആക്രമണത്തില്‍ പലസ്തീനി കൊല്ലപ്പെട്ടു. ഗസ്സയില്‍ വെടിനിര്‍ത്തല്‍ നിലനില്‍ക്കെയാണ് ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേല്‍ ആക്രമണത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
ഗസ്സ അതിര്‍ത്തിയില്‍ ഇസ്രായേലിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയ യുവാക്കള്‍ക്ക് നേരെയാണ് ഇസ്രായേലി സൈന്യം ആക്രമണം നടത്തിയത്. 24 വയസ്സുള്ള അബ്ദുല്ല അബ്ദുല്‍ ആല്‍ എന്ന യുവാവാണ് ആക്രമണത്തില്‍ മരിച്ചത്. 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കഴിഞ്ഞയാഴ്ച ഗസ്സക്കു നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 29 പലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. പ്രത്യാക്രമണത്തില്‍ 4 ഇസ്രായേലികളും കൊല്ലപ്പെട്ടു.
Post Your Comments