MollywoodLatest NewsEntertainment

മല്ലികേ നീ വാങ്ങിച്ചു തന്ന ഷർട്ടാ; അച്ഛന്റെ അല്ലെ മോൻ!!

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരപുത്രനാണ് ഇന്ദ്രജിത്ത്. നടന്‍ സുകുമാരന്റെയും നടി മല്ലികയുടെയും മകനായ ഇന്ദ്രജിത്ത് അച്ഛൻ സുകുമാരനെ അനുകരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ‘അച്ഛന്റെ അല്ലെ മോൻ…കഴിവ് കിട്ടാതെ ഇരിക്കുവോ’–എന്ന അടിക്കുറിപ്പോടെ ആരാധകര്‍ ഏറ്റെടുത്ത ഈ വീഡിയോയില്‍ ‘ആഹ്, മല്ലികേ നീ വാങ്ങിച്ചു തന്ന ഷർട്ടാ കൊള്ളാമോ?’ എന്ന ഡയലോഗുമായാണ് താരമെത്തുന്നത്.

പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ ആണ് ഇന്ദ്രജിത്തിന്റേതായി ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം. ഇതിഹാസ 2, വൈറസ് എന്നിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍.

 

നീണ്ട ഇടവേളയ്ക്ക് ശേഷം നടി പൂര്‍ണ്ണിമയും അഭിനയ രംഗത്തേയ്ക്ക് തിരിച്ചെത്തുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button