മുടി കളര്‍ ചെയ്യുന്നവരുടെ എണ്ണം ഇന്ന് കൂടി വരികയാണ്. ചുവപ്പ്, പച്ച,നീല അങ്ങനെ പലതരത്തിലുള്ള കളറാണ് മുടിയ്ക്ക് നല്‍കുന്നത്. ചിലര്‍ ഇത്തരം കെമിക്കലുകള്‍ വീട്ടിലിരുന്നു സ്വന്തമായും മുടിയില്‍ പരീക്ഷിക്കുന്നു. എന്നാല്‍ കളര്‍ ചെയ്യുന്നതിന്റെ ദോഷവശങ്ങളെ കുറിച്ച് പലര്‍ക്കും അറിയില്ല.അമോണിയ അടങ്ങിയ ഡൈയും ഹെയര്‍ കളറുമാണ് ഉപയോഗിക്കുന്നതെങ്കില്‍ ഇത് മുഖത്തും തലയിലും പാടുകള്‍ വരുത്തിയേക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അമോണിയ ചേര്‍ന്നിട്ടില്ലെന്ന് പറഞ്ഞാലും പാക്കറ്റുകളില്‍ എത്തുന്ന ഡൈയിലും ഹെയര്‍ കളറിലും ഇവ ചെറിയ അളവിലെങ്കിലും ചേരാതിരിക്കുന്നില്ല.
മുടി കളര്‍ ചെയ്യണമെന്ന് ഒരിക്കല്‍ പോലും ആഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ല. പണ്ടുകാലത്ത് ഹെയര്‍ കളറിങ്ങ് നര ഒളിപ്പിക്കാനാണ് ചെയ്തിരുന്നതെങ്കില്‍ ഇന്ന് അതൊരു സ്‌റ്റൈല്‍ സ്റ്റേറ്റ്മെന്റ് ആണ്. പണ്ടത്തെ പോലെ ബ്രൗണും മറൂണും മാത്രമല്ല, ഇന്ന് പിങ്ക്, ഓറഞ്ച്, നീല നിറം മുതല്‍ വിബ്ജ്യോര്‍ വരെ പെണ്‍കുട്ടികള്‍ മുടിയിഴകളില്‍ പരീക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നു.നിലവാരമില്ലാത്ത ഡൈ, ഹെയര്‍ കളറുകള്‍ എന്നിവയുടെ ഉപയോഗം കവിളുകളിലും മുഖചര്‍മത്തിലാകെയും പാടുകള്‍ വരുത്തിയേക്കും. സ്ഥിരമായി ഡൈ ചെയ്യുന്നതും ദോഷം ചെയ്യും. ഡൈ ചെയ്യുമ്പോഴും വളരെയധികം ശ്രദ്ധിക്കണം. ഡൈയ്ക്ക് പകരം വീട്ടില്‍ തയ്യാറാക്കിയ ഹെന്ന ഉപയോ?ഗിക്കുന്നതാകും കൂടുതല്‍ നല്ലത്. മറ്റ് ചില വഴികളും മുടിക്ക് കളര്‍ നല്‍കാന്‍ ഇന്ന് ഉപയോഗിക്കുന്നു.
മുടിക്ക് റെഡിഷ് ഓറഞ്ച് നിറം വേണമെന്നുള്ളവര്‍ക്ക് ഈ ഡൈ പരീക്ഷിക്കാം. ഈ നിറം മുടിയില്‍ നിന്ന് എത്ര വേഗം മായുന്നു എന്നത് നിങ്ങളുടെ മുടിയുടെ നിറമനുസരിച്ചിരിക്കും. മുടിക്ക് ലൈറ്റ് നിറമാണെങ്കില്‍ ഈ ഓറഞ്ച് നിറം ആഴ്ച്ചകളോളം മുടിയില്‍ നില്‍ക്കും.
ഡൈ ഉപയോഗിക്കേണ്ട വിധം :
ഒലിവ് ഓയിലിലോ വെളിച്ചെണ്ണയിലോ കാരറ്റ് ജ്യൂസ് ചേര്‍ത്ത് ഇളക്കുക. ഈ മിശ്രിതം മുടിയിഴകളില്‍ തേച്ച് പിടിപ്പിക്കുക. മുടി ഒരു പ്ലാസ്റ്റിക് കവര്‍ കൊണ്ട് ഒരു മണിക്കൂര്‍ കെട്ടി വെക്കുക. ശേഷം ആപ്പിള്‍ സിഡര്‍ വിനാഗിരി ഉപയോഗിച്ച് കഴുകി കളയുക. നിങ്ങള്‍ കടും നിറമാണ് വേണ്ടതെങ്കില്‍ ഇത് വീണ്ടും ചെയ്യാവുന്നതാണ്.
മുടിയ്ക്ക് കറുപ്പ് കുറച്ച് ‘ബ്ലോണ്ട്’ നിറമാണ് വേണ്ടതെങ്കില്‍ ഈ ഡൈ ഉപയോഗിക്കാം. എന്നാല്‍ ലെമണ്‍ ഡൈ പെര്‍മനന്റ് ഡൈ ആണ്. കാരറ്റ്, ബീറ്ററൂട്ട് ഡൈ പോലെ ഏതാനും ദിവസങ്ങളോ ആഴ്ച്ചകളോ കഴിഞ്ഞാല്‍ ഈ നിറം പോവില്ല.
ലെമണ്‍ ഡൈ ഉപയോഗിക്കേണ്ട വിധം :
ഒരു സ്പ്രേ ബോട്ടിലില്‍ നാരങ്ങ നീര് നിറക്കുക. ഇത് നിറം വേണ്ട മുടിയിഴകളിലേക്ക് സ്പ്രേ ചെയ്യുക. മുടി മുഴുവന്‍ ഈ നിറം വേണമെങ്കില്‍ നാരങ്ങ സ്പ്രേ ചെയ്ത ശേഷം ഒരു ചീപ്പ് കൊണ്ട മുടി നന്നായി ചീകുക. മികച്ച ഫലത്തിനായി ഡൈ പുരട്ടിയ ശേഷം വെയില്‍കൊള്ളുക. ഒരു മണിക്കൂറിന് ശേഷം കഴുകി കളയാം.
മേല്‍പ്പറഞ്ഞ പ്രകൃതിദത്തമായി രീതിയില്‍ കളര്‍ ചെയ്താല്‍ മുടിക്ക് ദോഷം വരില്ലെന്ന് മാത്രമല്ല, ഏതാനും ദിവസങ്ങള്‍ക്കകം ഈ നിറം മാഞ്ഞ് മുടിക്ക് പഴയ നിറം തിരികെ ലഭിക്കുകയും ചെയ്യും. ഇത് ‘ടെംപററി’ കളറിങ്ങ് ആണെന്ന് ചുരുക്കം. ലെമണ്‍ ഡൈ മാത്രമാണ് പെര്‍മനന്റ് കളറിങ്ങ് നല്‍കുന്നത്.
Post Your Comments