
ഇംഗ്ലണ്ട് : ഇംഗ്ലീഷ് പ്രീമിയർ കിരീടം കൈവിടാതെ മാഞ്ചസ്റ്റർ സിറ്റി. സീസണിലെ അവസാന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ബ്രൈറ്റനെ പരാജയപ്പെടുത്തിയാണ് കിരീടം ഉറപ്പിച്ചത്. 38 കളിയിൽ 98 പോയിന്റ് നേടിയാണ് ടീം ചാമ്പ്യന്മാരായത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് സിറ്റി പ്രീമിയര്‍ ലീഗ് കിരീടം ചൂടുന്നത്. അതേസമയം ലിവർപൂൾ രണ്ടാം സ്ഥാനം സ്വന്തമാക്കി.
വോള്‍വ്സിനെതിരെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ലിവർ പൂൾ ജയിച്ചത്. മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുകയോ സമനിലയില്‍ മത്സരം അവസാനിക്കുകയോ ചെയ്താൽ മാത്രമേ ലിവര്‍പൂളിന് കിരീടം ഉറപ്പിക്കാൻ സാധിക്കുമായിരുന്നൊള്ളു. സിറ്റി വൻ വിജയം കൈവരിച്ചതോടെ ടീം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളുകയായിരുന്നു. 38 കളിയിൽ 98 പോയിന്റാണ് ലിവർപൂളിനുള്ളത്.
Post Your Comments