Nattuvartha

വിദ്യാർഥികൾക്ക് തകൃതിയായി ലഹരിമരുന്ന് വിൽപ്പന; അറസ്റ്റിലായ യുവാവിന്റെ കൈവശമുണ്ടായിരുന്ന ലഹരിമരുന്നുകൾ കണ്ട്ഞെട്ടി ഉദ്യോ​ഗസ്ഥർ

ജംഷീർ കൂടുതല്‍ പണത്തിന് വേണ്ടിയാണ് ലഹരിമരുന്നുകൾ വിൽപന നടത്തുന്നതെന്ന് പൊലീസ്

കോഴിക്കോട്: വിദ്യാർഥികൾക്ക് തകൃതിയായി ലഹരിമരുന്ന് വിൽപ്പന സജീവം, നഗരത്തില്‍ വീണ്ടും ലഹരിമരുന്ന് വേട്ടയിൽ 180 മയക്കുമരുന്ന് ഗുളികകളും 270 പാക്കറ്റ് ഹാൻസ് പായ്ക്കറ്റുകളുമാണ് യുവാവില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തത്. കോഴിക്കോട് നഗരത്തിലെ ഭട്ട് റോഡ് ബീച്ച്, വെള്ളയിൽ, ഗാന്ധിറോഡ് ബീച്ച് തുടങ്ങിയ പ്രദേശങ്ങളിൽ വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽക്കുന്നതിനായി കൊണ്ടുവന്ന നിരോധിത ലഹരിമരുന്നായ നൈട്രോസെപാം ഗുളികകളുമായി വെള്ളയിൽ നാലുകുടിപറമ്പ് ഫാത്തിമ മൻസിലിൽ ജംഷീർ (37) ആണ് അറസ്റ്റിലായത്.

ജംഷീറിനെ കോഴിക്കോട് നഗരത്തിലെ ബീച്ച് റോഡിൽ ലയൺസ് പാർക്കിനടുത്ത് വെച്ചാണ് നിരോധിത ലഹരി മരുന്നായ 180 നൈട്രോസെപാം ഗുളികകളും 270 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസും സഹിതം ഇയാളെ വെള്ളയിൽ പൊലീസും ഡൻസാഫും (ഡിസ്ട്രിക്ക് ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് ) ചേർന്ന് പിടികൂടിയത്.

കോഴിക്കോട് ന​ഗരത്തിൽ വർഷങ്ങളായി പെയിന്റിംഗ് തൊഴിലാളിയായ ജംഷീർ കൂടുതല്‍ പണത്തിന് വേണ്ടിയാണ് ലഹരിമരുന്നുകൾ വിൽപന നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് ബീച്ചിന്റെ വിവിധ ഭാഗങ്ങൾ, വെള്ളയിൽ റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ ലഹരി മരുന്നിന്റെ അമിതമായ ഉപയോഗം ഉണ്ടെന്ന് സിറ്റി പോലീസ് ചീഫ് എ വി ജോർജിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഈ പ്രദേശങ്ങൾ നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർ കെ വി പ്രഭാകരന്റെ കീഴിലുള്ള ഡൻസാഫ് സ്ക്വാഡ് അംഗങ്ങളുടെ നിരീക്ഷണത്തിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button