ഹവാന : യു.എസിന്റെ ഉപരോധത്തോടെ ഈ രാജ്യത്ത് കൊടുംക്ഷാമം . ആവശ്യവസ്തുക്കള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ക്യൂബയിലെ ജനങ്ങളാണ് അവശ്യവസ്തുക്ക പോലും ലഭ്യമാകാതെ കൊടുംപട്ടിണിയിലേയ്ക്ക് നീങ്ങുന്നത്. കോഴിയിറച്ചി, മുട്ട, അരി, പയറുവര്‍ഗങ്ങള്‍, സോപ്പ് എന്നിവ ഉള്‍പ്പെടെ അവശ്യസാധനങ്ങളുടെ വില്‍പനയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയാണെന്നു വ്യാപാരമന്ത്രി ബെറ്റ്‌സി ഡാസ് വെല്‍ക്കസ് പ്രഖ്യാപിച്ചു.
യുഎസിന്റെ വ്യാപാര ഉപരോധം കാരണമുള്ള സാമ്പത്തിക പ്രതിസന്ധി മൂലം ഭക്ഷണസാധനങ്ങളും അവശ്യവസ്തുക്കളും കിട്ടാന്‍ ബുദ്ധിമുട്ടു നേരിടുന്ന സാഹചര്യത്തിലാണു നടപടി. പാചക എണ്ണയെങ്കിലും ആവശ്യത്തിനു ലഭിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. പാല്‍പ്പൊടിയും സോസിജും ഒരാള്‍ക്ക് 4 പായ്ക്കറ്റ് വീതം എന്നിങ്ങനെയുള്ള നിയന്ത്രണങ്ങള്‍ ഇതിനോടകം വന്നു കഴിഞ്ഞു. ഉയര്‍ന്ന ഗുണമേന്മ അവകാശപ്പെടുന്ന ബ്രാന്‍ഡഡ് സാധനങ്ങളുടെ കാര്യത്തിലാണു നിയന്ത്രണം ഏറെ കര്‍ശനമാക്കിയിരിക്കുന്നത്.
110 ലക്ഷം ജനങ്ങള്‍ പാര്‍ക്കുന്ന രാജ്യം മൊത്തം ഭക്ഷണസാധനങ്ങളുടെ മൂന്നില്‍ രണ്ടും ഇറക്കുമതി ചെയ്യുകയാണ്. പല അവശ്യവസ്തുക്കള്‍ക്കും ഇടയ്ക്കിടെ ക്ഷാമമുണ്ടാകാറുണ്ട്. എന്നാല്‍, ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായതു മുതല്‍ യുഎസ് ഉപരോധം കര്‍ശനമാക്കിയതാണ് സ്ഥിതി രൂക്ഷമാക്കിയത്. രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന വെനസ്വേലയില്‍നിന്നു കുറഞ്ഞ വിലയ്ക്ക് ക്രൂഡോയില്‍ ലഭിക്കുന്നതിനുള്ള തടസ്സവും സ്ഥിതി ഗുരുതരമാക്കി.
Post Your Comments