
കോട്ടയം : ഉപതെരഞ്ഞെടുപ്പ് വിഷയത്തിൽ മാണിവിഭാഗത്തിന്റെ നീക്കത്തിൽ അതൃപ്‌തി പ്രകടിപ്പിച്ച് സി.എഫ് തോമസ്. പ്രശ്‌നം വഷളാക്കരുതെന്ന് ജില്ലാ പ്രസിഡന്റുമാരോട് സി.എഫ് തോമസ് വ്യക്തമാക്കി. അന്തരിച്ച മുൻ മന്ത്രിയായിരുന്ന കെഎം മാണി മകനും സിറ്റിംഗ് എംപിയുമായ ജോസ് കെ മാണിയെ പാർട്ടി ചെയർമാനാക്കണമെന്ന് ഒരു വിഭാഗം ജില്ലാ പ്രസിഡന്റുമാർ ആവശ്യപ്പെട്ടിരുന്നു.
അതേസമയം നിലവിൽ ഒരു നിർദേശവും ഇല്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കി. 9 ജില്ലാ പ്രസിഡന്റുമാർ സി.എഫ് തോമസിനെ കണ്ടിരുന്നു. സി.എഫ് തോമസ് പാർലമെന്ററി പാർട്ടി നേതാവാകണമെന്നും ആവശ്യം ഉന്നയിച്ചിരുന്നു.
ജോസ് കെ മാണിയെ ചെയർമാനാക്കാൻ നിർദേശിച്ചതായി കരുതുന്നില്ലെന്ന് പിജെ ജോസഫ് വ്യക്തമാക്കി. ജില്ലാ പ്രസിഡന്റുമാർ മാത്രമല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്. എല്ലാം പാർട്ടി നേതൃത്വം ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments