കൊല്‍ക്കത്ത•പശ്ചിമ ബംഗാളിലെ ആദിവാസി ഭൂരിപക്ഷ ജില്ലയായ ഝര്‍ഗ്രാം ജില്ലയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കൊലപാതകത്തിന് പിന്നില്‍ ഭരണകക്ഷിയായ തൃണമൂല്‍ ആണെന്ന് ബി.ജെ.പി ആരോപിച്ചു.
കൊല്‍ക്കത്തയില്‍ നിന്നും 167 കിലോമീറ്റര്‍ അകലെയുള്ള ഝര്‍ഗ്രാമില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുകയാണ്. ആറാം ഘട്ടത്തില്‍ ബംഗാളില്‍ വോട്ടെടുപ്പ് നടക്കുന്ന എട്ട് ലോക്സഭാ മണ്ഡലങ്ങളില്‍ ഒന്നാണ് ഝര്‍ഗ്രാം.
രാമിന്‍ സിംഗിന്റെ മരണവുമായി ബന്ധമുണ്ടെന്ന ആരോപണം തൃണമൂല്‍ നിഷേധിച്ചു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് വീട്ടില്‍ കയറി സിംഗിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബി.ജെ.പി നേതാവ് കൈലാഷ് വിജയ്‌വര്‍ഗീയ ആരോപിച്ചു.
പ്രവര്‍ത്തകന്റെ കൊലപാതകത്തെത്തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
അതേസമയം, ഈസ്റ്റ് മേദിനിപൂരില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെടിയേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേ ജില്ലയില്‍ കഴിഞ്ഞദിവസം രാത്രി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.
Post Your Comments