KeralaLatest News

ദേശീയപാതാ വികസനത്തില്‍ ബിജെപി തുരങ്കം വെച്ചുവെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിനെതിരെ ഭാരതീയ ജനത യുവ മോര്‍ച്ച : ദേശീയ പാതയില്‍ നിന്നിറങ്ങി ജനങ്ങളിലേയ്ക്ക് ഇറങ്ങിവരണമെന്നും ഭാരതീയ യുവജന മോര്‍ച്ച

ദേശീയപാതാ വികസനത്തില്‍ ബിജെപി പിന്നോട്ടടിയ്ക്കുന്നുവെന്ന് വിലപിയ്ക്കുന്ന മുഖ്യമന്ത്രി ജനങ്ങളിലേയ്ക്ക് ഇറങ്ങിവരണമെന്ന് ഭാരതീയ ജനത യുവ മോര്‍ച്ച. കാര്‍ഷിക മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിട്ട് നാളുകളായെന്നും മുഖ്യമന്ത്രി ഇക്കാര്യമൊന്നും അറിയുന്നില്ലേ എന്നും ചൂണ്ടിക്കാട്ടിയാണ് ഭാരതായ ജനത യുവമോര്‍ച്ച രംഗത്ത് എത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

ദേശീയ പാതാവിവാദം കെട്ടടങ്ങി എന്ന് കരുതുന്നു . വികസനത്തിനും നാടിന്റെ ഭദ്രതയിലും ആകുലതപൂണ്ട മുഖ്യന്റെ രോദനം മനസ്സിലാക്കിയ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി മുഖ്യന്റെ വ്യാകുലത മാറ്റിക്കോടുത്തിരിക്കുന്നു. കഴിഞ്ഞ 10, 40 കൊല്ലം ദേശീയപാത വികസനത്തെ പിന്നോട്ടടിച്ചത് ബിജെപി ആണല്ലോ.

ജനങ്ങള്‍ ബുദ്ധിമുട്ടുന്നത് ഒരല്പം പോലും സഹിക്കാനാവാത്ത മുഖ്യന്‍ അല്പസമയം ദേശീയ പാതയില്‍ നിന്നും ഇറങ്ങി ജനങ്ങള്‍ക്കിടയിലേക്ക് വരൂ സാര്‍ കേരളത്തിലെ കൃഷി വകുപ്പിലെ ആത്മ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയിട്ട് ആറുമാസം വരെ ആയി ഇതില്‍ കൃഷി വകുപ്പ് ജോയിന്റ് ഡയറക്ടര്‍ മുതല്‍ സ്ഥിരം ജീവനക്കാരും കരാര്‍ ജീവനക്കാരും ഉള്‍പ്പെടെ നിരവധി ആള്‍ക്കാര്‍ ഉണ്ട്. കൃഷി, മൃഗസംരക്ഷണം, ക്ഷീരമേഖല, മത്സ്യകൃഷി തുടങ്ങിയ ഒട്ടനവധി മേഖലകളില്‍ സര്‍വകലാശാലകള്‍ ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സാങ്കേതിക വിദ്യ എത്തിച്ച് നല്‍കുന്നത് ആത്മ യിലൂടെയാണ് പുതിയ സാങ്കേതിക വിദ്യയെക്കുറിച്ചു കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തുന്നത് അവര്‍ക്ക് പ്രയോജനകരമായ വിധം അവരില്‍ എത്തിക്കുകയും അവരെ സഹായിക്കുകയും ചെയുന്ന ഒട്ടനവധി പ്രവര്‍ത്തനമാണ് ആത്മ ചെയ്യുന്നത്
കേന്ദ്ര സര്‍ക്കാരിന്റെ കൃഷി ഉന്നതി യോജന പദ്ധതി പ്രകാരം ഉള്ള ആത്മ ബ്ലോക്ക് ജീവനക്കാര്‍ക്ക് കേരളത്തിന് മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാര്‍ 5 കോടി രൂപ നല്‍കി എന്നാല്‍ കേരള സര്‍ക്കാര്‍ എന്തുകൊണ്ട് ഈ തുക ജില്ലകള്‍ക്ക് കൈമാറിയില്ല .മറ്റു സംസ്ഥാനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ പുതുക്കിയ ശമ്പളം ഉള്‍പ്പെടെ നല്‍കുമ്പോള്‍ കേരളത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനം പോലും ലഭിക്കാത്ത അവസ്ഥയാണ് ആ അഞ്ച് കോടി എവിടെ പോയി നൂറുകണക്കിന് ജീവനക്കാര്‍ക്ക് ശമ്പളം കിട്ടാതെ ബുദ്ധിമുട്ടുന്നു. ദേശീയപാതയില്‍ കണ്ട അങ്ങയുടെ ആത്മ രോക്ഷവും ശുഷ്‌കാന്തിയും ഇതിലും ഉണ്ടാകുമെന്ന് കരുതുന്നു.
കൂടാതെ
കേരളത്തിലെ നെല്ല് സംഭരണത്തില്‍ കര്‍ഷകര്‍ക്കു നല്‍കാനുള്ള കുടിശ്ശിക മാത്രം 337.44 കോടി രൂപയാണ് ഇതില്‍ കുട്ടനാട്ടില്‍ മാത്രം 187 കോടി രൂപ കര്‍ഷകര്‍ക്ക് നല്‍കാനുണ്ട് ഇതൊന്നും മുഖ്യന്‍ കാണുന്നില്ല എന്നാണോ…?

സാമൂഹ്യക്ഷേമ വകുപ്പിലെ ആശ്വാസകിരണം എന്ന പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് സഹായവിതരണം മുടങ്ങിയിട്ട് പതിനൊന്ന് മാസമായി മാനസികമായി പ്രശ്‌നമുള്ള കുട്ടികളുടെ പരിചരണത്തിന് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ഒരു വര്‍ഷത്തേക്ക് 42 കോടി രൂപയാണ് അനുവദിക്കുന്നത് എല്ലാ ഗുണഭോക്താക്കള്‍ക്കും മാസം 600 രൂപ വീതം നല്‍കണം എങ്കില്‍പോലും 89 കോടി രൂപ വേണം സംസ്ഥാന ബഡ്ജറ്റിണ്ടേ അപര്യാപ്തത ചൂണ്ടിക്കാണിച്ചുകൊണ്ട് സാമൂഹ്യക്ഷേമ ബോര്‍ഡ് സര്‍ക്കാറിനു കത്തുനല്‍കിയതായി അറിയാന്‍ സാധിക്കുന്നു. പാവപ്പെട്ടവന്റെ ഇത്തരം കാര്യങ്ങളില്‍ക്കൂടി ദേശീയപാതാ വികസനത്തില്‍ കാണിച്ച പ്രതികരണവും ആത്മരോഷവും നടപടിയും ഉണ്ടാകുമെന്ന് കരുതുന്നു

കൊച്ചി നഗരത്തില്‍ തീരസംരക്ഷണ നിയമം കാറ്റില്‍പറത്തി വന്‍കിട മുതലാളിമരുടെ കെട്ടിടസമുച്ചയം ഉയര്‍ന്നപ്പോള്‍ ഭരണകര്‍ത്താക്കള്‍ ആരും കണ്ടില്ല അറിഞ്ഞില്ല യാതൊരു രേഖയുമില്ലാതെ അവരതു കെട്ടിപ്പൊക്കി ഭരണകൂടം ആരും ഒന്നും അറിഞ്ഞില്ല. അനധികൃതമായി നിര്‍മ്മിച്ച ഫ്‌ലാറ്റിന് നമ്പര്‍ കിട്ടി നഗരസഭയുടെ ഉടമസ്ഥ അവകാശ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വൈദ്യുതിയും കിട്ടി ഇടതനും വലതനും കീശ വീര്‍പ്പിച്ച് കൂടെ ഉദ്യോഗസ്ഥ മേലാളന്മാരും കീശ വീര്‍പ്പിച്ചു. ഇപ്പോള്‍ ഈ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുവാന്‍ പറയുകയാണ് കോടതി ഒരായുസ്സു മുഴുവന്‍ പണിയെടുത്ത് ഉണ്ടാക്കിയ കാശ് മുടക്കി വാങ്ങിയ ഫ്‌ലാറ്റുകള്‍ ഇടിച്ചു നിരത്തുമ്പോള്‍ ആരാണ് സമാധാനം പറയുക ആരാണ് ഉത്തരവാദികള്‍ ഇവിടെ താമസിക്കുന്നവര്‍ എന്ത് ചെയ്യണം അവരോട് മുഖ്യന് എന്താണ് പറയുവാനുള്ളത്

പഞ്ചവടിപാലം( പാലാരിവട്ടം പാലം )എന്തായി വല്ലതും നടക്കുമോ വിജിലന്‍സ് അന്വേഷണം ഒക്കെ കൊള്ളാം ഇടതനും വലതനും ഒരുപോലെ പണിതത്തിന്‌ടെ ഫലമാണ് ആ പാലം ഇന്ന് അനുഭവിക്കുന്നത് കൂടെ ജനങ്ങളും. വിജിലന്‍സ് അന്വേഷണം എന്നത് ഇടതന് എത്ര വലതന് എത്ര ഉദ്യോഗസ്ഥന്‍ എത്ര എന്നതൊക്കെ ഉണ്ടാകുമല്ലോ അല്ലേ.. ജനങ്ങളായ ഞങ്ങളെ കൂടി അറിയിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു കൂടാതെ
അങ്ങ് സൂക്ഷിക്കണം നിലം നികത്താന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ വ്യാജന്‍ ഇറങ്ങിയ നാടാണ് മുഖ്യന്‍ടെ വ്യാജനും പുറകെ വരും എന്ന് പ്രതീക്ഷിക്കുന്നു. സംരക്ഷിക്കപ്പെടേണ്ട തണ്ണീര്‍ത്തടങ്ങളും വയലുകളും നികത്തുന്നത് സംബന്ധിച്ച് ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയാണ് കേരളത്തില്‍ നടക്കുന്നത് കഴിഞ്ഞ 10 വര്‍ഷത്തിലാണ് ഏറ്റവും കൂടുതല്‍ നിലംനികത്തല്‍ നടന്നിട്ടുള്ളത് ഇതില്‍ ഒര്‍ജിനല്‍ എത്ര വ്യാജ എത്ര എന്ന് ആര്‍ക്കറിയാം
നാളിതുവരെ നടന്നിട്ടുള്ള നിലംനികത്തലിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുവാന്‍ സര്‍ക്കാര്‍ തയ്യാറന്നൊ.

നേര്‍വഴി കാട്ടേണ്ട അധ്യാപകര്‍ വരെ ആള്‍മാറാട്ടം നടത്തി കുട്ടികള്‍ക്കായി പരീക്ഷയെഴുതി കാശുവാങ്ങുന്ന നാടായി മാറി നമ്മുടെത് സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം അഴിമതിയുടെ കൂത്തരങ്ങായിമാറി സൂക്ഷിക്കണം നമ്മുടെ നാടിന്റെ ഈ പോക്കിനെ.

ശ്രീലങ്കയിലെ ബോംബ് സ്‌ഫോടന പരമ്പരകളില്‍ കേരളത്തില്‍ ഉള്ളവര്‍ക്കും പങ്കുണ്ട് എന്ന ഞെട്ടിക്കുന്ന വിവരം നാം അറിഞ്ഞതാണ് അവര്‍ സമാനരീതിയില്‍ കേരളത്തിലും ബോംബ് സ്‌ഫോടനങ്ങള്‍ നടത്തുവാന്‍ തീരുമാനിച്ചിരുന്നുഎന്നതും നമ്മെ നെട്ടിച്ചതാണ്

തീവ്രവാദത്തിണ്ടെ് പറുദീസയായി മാറി നമ്മുടെ കൊച്ചു കേരളം ആരും ഒന്നും അറിഞ്ഞില്ല അറിഞ്ഞ ഭരണകൂടം അറിഞ്ഞില്ലെന്നു നടിച്ചു കേന്ദ്ര രഹസ്യന്വേഷണ വിവരങ്ങള്‍ പോലും ചോര്‍ന്നു അങ്ങനെ ഇടതും വലതും കൂടി മാറി മാറി ഒത്തിരി നല്ല കാര്യങ്ങള്‍ കേരളത്തിനായി ചെയ്തുവച്ചു എല്ലാ അര്‍ത്ഥത്തിലും കേരളം പരിപൂര്‍ണതയില്‍ എത്തി എല്ലാം ശരിയാക്കി തരാം എന്ന് പറഞ്ഞപ്പോള്‍ ഇത്രയ്ക്കങ്ങോട്ട് പ്രതീക്ഷിച്ചില്ല എല്ലാ മേഖലയിലും കൈവെച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button